സ്ഥ​ലം ല​ഭ്യ​മാ​ക്കി​യാ​ല്‍ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ആ​ര്‍​ടി ഓ​ഫീ​സ്: മ​ന്ത്രി ​എ.കെ. ശ​ശീ​ന്ദ്ര​ന്‍
Saturday, February 15, 2020 1:48 AM IST
ബ​ദി​യ​ഡു​ക്ക: സ്ഥ​ലം ല​ഭ്യ​മാ​ക്കി​യാ​ല്‍ സം​സ്ഥാ​ന​ത്തെ പു​തു​താ​യി രൂ​പീ​ക​രി​ച്ച​തു​ള്‍​പ്പെ​ടെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും അ​ടു​ത്ത വ​ര്‍​ഷം ത​ന്നെ ആ​ര്‍ ടി ​ഓ​ഫീ​സ് സ്ഥാ​പി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ കം​പ്യൂ​ട്ട​റൈ​സ്ഡ് ഡ്രൈ​വിം​ഗ് ടെ​സ്റ്റിം​ഗ് കേ​ന്ദ്രം ബേ​ള കു​മാ​ര​മം​ഗ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രാ​കൃ​ത​മാ​യ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് രീ​തി​ക​ളി​ല്‍ നി​ന്നും അ​ത്യാ​ധു​നി​ക സ​ങ്കേ​ത​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള കം​പ്യൂ​ട്ട​റൈ​സ്ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റു​ന്ന​ത് അ​പ​ക​ട​ര​ഹി​ത​മാ​യ ഗ​താ​ഗ​ത സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​ന്‍ സ​ഹാ​യി​ക്കും. ‌

സം​സ്ഥാ​ന​ത്ത് എ​ട്ടു ജി​ല്ല​ക​ളി​ല്‍ ഈ ​അ​ത്യാ​ധു​നി​ക സം​വി​ധാ​നം നി​ല​വി​ല്‍​വ​ന്നു. ഇ​ത് എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ല്‍ സ്വീ​കാ​ര്യ​മാ​യ ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്രം മ​ല​പ്പു​റ​ത്ത് ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ച​ര്‍​ച്ച​യെ​ത്തു​ട​ര്‍​ന്നാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി 35 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ധ​ന​കാ​ര്യ വ​കു​പ്പ് ന​ല്‍​കി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എ​ന്‍. എ. ​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ജോ​യി​ന്‍റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ രാ​ജീ​വ് പു​ത്ത​ല​ത്ത് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ശ്രീ​ലേ​ഖ, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്.​സാ​ബു, ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. കൃ​ഷ്ണ​ഭ​ട്ട്, ആ​ര്‍​ടി​ഒ എ​സ്. മ​നോ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്യാ​മ​പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്.​സ​ബാ​ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.