ജോ​ബ്‌ ഫെ​യ​ര്‍: 41 പേ​ര്‍​ക്ക്‌ ജോ​ലി ല​ഭി​ച്ചു
Tuesday, February 18, 2020 1:17 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന മെ​ഗാ ജോ​ബ് ‌​ഫെ​യ​റി​ല്‍ 41 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്‌ വി​വി​ധ ക​മ്പ​നി​ക​ളി​ല്‍ ജോ​ലി ല​ഭി​ച്ചു. ര​ജി​സ്റ്റ​ര്‍​ചെ​യ്ത 960 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ 300 പേ​ര്‍ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലും ഇ​ടംനേ​ടി. വി​വി​ധ ക​മ്പ​നി​ക​ള്‍ 50 പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ല്‍ 41 പേ​ര്‍​ക്കാ​ണ് ഉ​ട​ന്‍ നി​യ​മ​നം ഉ​റ​പ്പാ​യി​രി​ക്കു​ന്ന​ത്. ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നു​മാ​ണ്‌ ജോ​ബ്‌ ഫെ​യ​റി​നെ​ത്തി​യ ക​മ്പ​നി​ക​ള്‍ മി​ക​വു​തെ​ളി​യി​ച്ച ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​കെ 35 ക​മ്പ​നി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​ത്തു​വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും പേ​ര്‍​ക്ക്‌ ജോ​ബ്‌​ ഫെ​യ​റി​ല്‍ നി​യ​മ​നം ല​ഭി​ക്കു​തെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ജി. ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു.

ജ​ന​കീ​യ കൂ​ട്ടാ​യ്മ 22ന്

​കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ട​ച്ചേ​രി മു​ത​ൽ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി വ​രെ തീ​ര​ദേ​ശം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​കാ​ര​ണം ഡാ​റ്റാ ബാ​ങ്കി​ൽ പെ​ട്ട​തു​കൊ​ണ്ടു ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഹൊ​സ്ദു​ർ​ഗ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും.