മെ​ഡി​ക്കൽ കോ​ള​ജി​ൽ ഒ​പി; സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം പാ​ഴ്‌വാ​ക്കാ​യി
Wednesday, February 19, 2020 1:37 AM IST
ബ​ദി​യ​ഡു​ക്ക: ജി​ല്ല​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ഒ​പി ആ​രം​ഭി​ക്കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം പാ​ഴ് വാ​ക്കാ​യി.

ഫെ​ബ്രു​വ​രി15 മു​ത​ല്‍ ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ ഉ​ക്കി​ന​ടു​ക്ക​യി​ല്‍ പ്ര​വൃ​ത്തി അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ എ​ത്തി നി​ല്‍​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ഒ​പി ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഒ​പി തു​ട​ങ്ങി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളും വ​ന്ന​ട്ടി​ല്ല.

അ​തേ​സ​മ​യം പ്ര​ത്യേ​ക പ​രി​ശോ​ധ​ന വി​ഭാ​ഗ​ങ്ങ​ളും മാ​റ്റ​മി​ല്ലാ​തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​പി വി​ഭാ​ഗ​ത്തി​ല്‍ മാ​ത്ര​മാ​യി രോ​ഗി​ക​ള്‍ എ​ത്തി​ല്ലെ​ന്ന ആ​ശ​ങ്ക​യും അ​ധി​കൃ​ത​ര്‍​ക്കു​ണ്ട്.

ബ​ദി​യ​ഡു​ക്ക സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ എ​ന്‍​മ​ക​ജെ, കും​ബ​ഡാ​ജെ, ബെ​ള്ളൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ ഒ​പി​യും മ​റ്റും നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​പി​യും അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ളു​മി​ല്ലാ​തെ സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള പ​രി​ശോ​ധ​ന​ക​ള്‍​ക്ക് രോ​ഗി​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് എ​ത​ത്തി​ല്ലെ​ന്ന​തും ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും സ​ര്‍​ക്കാ​രി​നേ​യും വ​ല​യ്ക്കു​ന്നു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഫ​ണ്ട് കി​ഫ്ബി​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ഇ​നി​യും മാ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​ന്നി​രി​ക്കെ മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ജി​ല്ല​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​നം പാ​ഴാ​യി​രി​ക്കു​ക​യാ​ണ്.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​യാ​യ നി​ര​വ​ധി രോ​ഗി​ക​ള്‍​ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഏ​റെ ആ​ശ്വാ​സ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ഇ​നി​യെ​ത്രനാ​ള്‍ കാ​ത്ത് നി​ല്‍​ക്ക​ണ​മെ​ന്ന ചോ​ദ്യമാണ് ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് ഉ​യ​രു​ന്ന​ത്.

സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് കാ​ര്യ​മാ​യ തു​ക​യൊ​ന്നും അ​നു​വ​ദി​ച്ചി​ട്ടി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കി​ഫ്ബി​യെ ഏ​ല്‍​പ്പി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ കാ​ര്യ​മാ​യ തു​ക അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത്.
കി​ഫ്ബി പ്ര​ഖ്യാ​പ​ന​വും ആ​ശു​പ​ത്രി ചി​കി​ത്സ​യും ഒ​ന്നി​ച്ച് പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ഷ​യ​ത്തി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്നോ​ട്ട് പോ​യ​ത്. ഇ​തോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​ണ്.