ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​ന് പ​ദ്ധ​തി
Wednesday, February 19, 2020 1:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​ന് പ​ദ്ധ​തി​യാ​വി​ഷ്ക്ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ വൈ​ക​ല്യ​സൗ​ഹൃ​ദ വാ​ർ​ഡ് സ​ഭ​യൊ​രു​ക്കി . ന​ഗ​ര​സ​ഭ​യി​ലെ 43 വാ​ർ​ഡു​ക​ളി​ലെ​യും ഭി​ന്ന ശേ​ഷി​ക്കാ​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ഗ​മ​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ശാ​രീ​രി​ക മാ​ന​സി​ക വൈ​ക​ല്യം നേ​രി​ടു​ന്ന​വ​ർ​ക്കാ​യി സ്കോ​ള​ർ​ഷി​പ്പ്, ശ്ര​വ​ണ സ​ഹാ​യി, സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​നം, മു​ച്ച​ക്ര​വാ​ഹ​നം എ​ന്നി​വ ന​ൽ​കു​ന്ന​തി​ന് പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഗം​ഗ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും പ്ലാ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി. രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.