43.50 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ളു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ൽ
Wednesday, February 19, 2020 1:37 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​റി​ല്‍ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 43.50 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. കാ​റി​ലു​ണ്ടാ​യി​രു​ന്ന പെ​ര്‍​ള സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ (67) ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​സ​ര്‍​ഗോ​ഡ് സി​ഐ അ​ബ്ദു​ൾ റ​ഹീ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡും പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ന​ളി​നാ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത​നോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 ഒാ​ടെ വി​ദ്യാ​ന​ഗ​ര്‍ ഗ​വ. കോ​ള​ജി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഘ​ത്തെ പോ​ലീ​സ് വ​ല​യി​ലാ​ക്കി​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സ്വി​ഫ്റ്റ് കാ​റി​ല്‍ ക​റു​ത്ത ബാ​ഗി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് 500 രൂ​പ​യു​ടെ നി​രോ​ധി​ച്ച നോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​വും ല​ക്ഷ്യ​സ്ഥാ​ന​വും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.