കോ​ർ​പ​റേ​ഷ​നി​ലെ കൈ​യാ​ങ്ക​ളി: ന​ഗ​ര​ത്തി​ൽ യു​ഡി​എ​ഫ് - എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം
Friday, February 21, 2020 2:58 AM IST
ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് -എ​ൽ​ഡി​എ​ഫ് ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ൾ ന​ട​ത്തി. സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ന​ട​ന്ന യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ പൊ​തു​യോ​ഗം ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​ഡി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​യ​റെ ആ​ക്ര​മി​ച്ച സി​പി​എം കൗ​ൺ​സി​ല​ർ​മാ​ർ തെ​രു​വു​ഗു​ണ്ട​ക​ളെ പോ​ലെ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും അ​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും എ.​ഡി. മു​സ്ത​ഫ പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തോ​ടെ സി​പി​എ​മ്മി​ന് സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം. സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷ്, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​ഒ. മോ​ഹ​ന​ൻ, കൗ​ൺ​സി​ല​ർ സി. ​സ​മീ​ർ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​എ. അ​ജീ​ർ, ര​ജ​നി ര​മാ​ന​ന്ദ്, മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ക്കി​ബ​സാ​റി​ൽ​നി​ന്നു പ്ര​ക​ട​ന​മാ​യെത്തി​യ പ്ര​വ​ർ​ത്ത​ക​ർ കാ​ൽ​ടെ​ക്സി​ൽ പ്ര​തി​ഷേ​ധ യോ​ഗം ചേ​ർ​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഭി​ന​യ​ത്തി​ന് ക​ണ്ണൂ​ർ മേ​യ​ർ​ക്ക് ഓ​സ്കാ​ർ അ​വാ​ർ​ഡ് ന​ൽ​ക​ണ​മെ​ന്നു ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. അ​വ​രു​ടെ നേ​ർ​ക്ക് യാ​തൊ​രു അ​ക്ര​മ​വും ന​ട​ത്തി​യി​ട്ടി​ല്ല. മ​റി​ച്ച് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രെ ഡ​പ്യൂ​ട്ടി​മേ​യ​ർ പി.​കെ. രാ​ഗേ​ഷും ടി.​ഒ. മോ​ഹ​ന​നും ര​ഞ്ജി​ത്തും കൂ​ടി മ​ർ​ദി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. മു​ൻ മേ​യ​റ​ട​ക്ക​മു​ള്ള​വ​ർ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ്. ജീ​വ​ന​ക്കാ​രു​ടെ സ​മ​രം ഒ​ത്തു​തീ​ർ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക​ണം. സ​മ​യ കൃ​ത്യ​ത പാ​ലി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ പ​ഞ്ചിം​ഗ് സി​സ്റ്റം ഏ​ർ​പ്പെ​ടു​ത്ത​ണം. നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി കൈ​യി​ട്ടു​വാ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ എ​ൽ​ഡി​എ​ഫ് ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വെ​ള്ളോ​റ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. ച​ന്ദ്ര​ൻ, എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. ജ​യ​പ്ര​കാ​ശ്, മ​ഹ​മൂ​ദ് പ​റ​ക്കാ​ട്ട്, കെ.​പി. പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​ഷേ​ധ പൊ​തു​യോ​ഗ​ങ്ങ​ൾ​ക്ക് വ​ൻ സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യ​ത്.