കാ​ഞ്ഞ​ങ്ങാ​ട് ക​ട​പ്പു​റം കൈ​ക്ലോ​ൻ ദേ​വാ​ല​യം ന​വീ​ക​ര​ണ പു​നഃ​പ്ര​തി​ഷ്ഠാ ബ്ര​ഹ്മ​ക​ല​ശ ഉ​ത്സ​വം
Saturday, February 22, 2020 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ക​ട​പ്പു​റം കൈ​ക്ലോ​ൻ ദേ​വാ​ല​യം ന​വീ​ക​ര​ണ പു​നഃ​പ്ര​തി​ഷ്ഠാ ബ്ര​ഹ്മ​ക​ല​ശ ഉ​ത്സ​വം 23 മു​ത​ൽ 26 വ​രെ ന​ട​ക്കും. ക്ഷേ​ത്ര​ത​ന്ത്രി മേ​ക്കാ​ട്ട് ഇ​ല്ല​ത്ത് കേ​ശ​വ പ​ട്ടേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ. 23ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് ക​ല​വ​റ നി​റ​യ്ക്ക​ൽ. നീ​ലേ​ശ്വ​രം മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ദണ്ഡ​ൻ ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ടും.
വൈ​കു​ന്നേ​രം നാ​ലി​ന് ആ​ചാ​ര്യ വ​ര​വേ​ൽ​പ്പ്. 24ന് ​രാ​വി​ലെ ആ​റു​മു​ത​ൽ ഗ​ണ​പ​തി​ഹോ​മം. ഉ​ച്ച​യ്ക്ക് 12ന് ​ഉ​ണ്ണി​കൃ​ഷ്ണ വാ​ര്യ​ർ പ​ട്ടാ​ന്നൂ​ർ ആ​ധ്യാ​ത്മി​കപ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഭ​ജ​ന. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ വി​വി​ധ പൂ​ജ​ക​ളും ഹോ​മ​ങ്ങ​ളും ന​ട​ക്കും. രാ​ത്രി എ​ട്ടി​ന് മെ​ഗാ തി​രു​വാ​തി​ര, ഓ​ണ​ക്ക​ളി. 25 ന് ​രാ​വി​ലെ ആ​റി​ന് ഗ​ണ​പ​തി​ഹോ​മം. ഉ​ച്ച​യ്ക്ക് 12 ന് ​ഭ​ജ​ന. രാ​ത്രി എ​ട്ടി​ന് ക​ലാ​ഭ​വ​ൻ ജോ​ഷ്യ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ലി​ക്ക​റ്റ് ടാ​ല​ന്‍റ് മ്യൂ​സി​ക് ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള. 26 ന് ​രാ​വി​ലെ ആ​റി​ന് ഗ​ണ​പ​തി ഹോ​മം. രാ​വി​ലെ എ​ട്ടി​നും 9.30 നും ​ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ പ്ര​തി​ഷ്ഠ, ബ്ര​ഹ്മ​ക​ല​ശാ​ഭി​ഷേ​കം എ​ന്നി​വ ന​ട​ക്കും.