ച​ട്ട​മ​ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ വ​ൻ തീ​പി​ടിത്തം
Sunday, February 23, 2020 12:18 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വേ​ന​ൽ​ച്ചൂ​ട് ക​ന​ക്ക​വേ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ​പ്പെ​ട്ട ച​ട്ട​മ​ല​യി​ലെ നി​ക്ഷി​പ്ത വ​ന​മേ​ഖ​ല​യി​ൽ വ​ൻ തീ​പി​ടിത്തം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്.

ഇന്നലെ രാത്രിവരെയും തീ പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല. പെ​രി​ങ്ങോ​ത്ത് നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യെ​ങ്കി​ലും ച​ട്ട​മ​ല കി​ണ​റ്റ​ടി പ്ര​ദേ​ശ​ത്തേ​ക്ക് റോ​ഡ് സൗ​ക​ര്യ​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം വാ​ഹ​നം ക​ട​ന്നു​ചെ​ല്ലാ​ൻ സാ​ധി​ക്കാ​ത്ത​ത് തി​രി​ച്ച​ടി​യാ​യി. വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ൽ​ദാ​ർ പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ടു​വെ​ട്ടി ഫ​യ​ർ ബെ​ൽ​റ്റ് നി​ർ​മി​ച്ചു തീ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

നാ​ട്ടു​കാ​രു​ടെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ടു​മാ​ത്ര​മാ​ണ് തീ ​ഒ​രു പ​രി​ധിവ​രെ​യെ​ങ്കി​ലും നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ച​ത്. മി​ച്ച​ഭൂ​മി വ​ന​ഭൂ​മി​യാ​യി മാ​റി​യ ഈ ​പ്ര​ദേ​ശ​ത്ത് ഉ​ണ​ങ്ങി​യ മു​ള​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് തീ ​പ​ട​രാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​വ മു​റി​ച്ചു​നീ​ക്കു​ക​യാ​ണെ​ങ്കി​ൽ കാ​ട്ടു​തീ ത​ട​യാ​നാ​കു​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മ​ല​യോ​ര​ത്ത് ഒ​രു അ​ഗ്നി​ര​ക്ഷാ​സേ​നാ യൂ​ണി​റ്റ് ഇ​ല്ലാ​ത്ത​തും പ്രാ​യോ​ഗി​ക വി​ഷ​മ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു. 50 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റോ​ഡാ​ണ് ഇ​തി​ലൂ​ടെ ഉ​ള്ള​ത്. ഇ​തു​വ​രെ​യാ​യി​ട്ടും ഈ ​റോ​ഡ് ടാ​ർ ചെ​യ്യാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത​തി​നെ​തി​രേ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. ജ​ന​വാ​സ​മേ​ഖ​ല​യാ​യി​ട്ടും ഇ​വി​ടെ അ​ടി​സ്ഥാ​ന​വി​ക​സ​നം പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.