റോഡ് പണിതന്നു; കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​ട്ടു നാ​ലുമാ​സം
Monday, February 24, 2020 1:09 AM IST
ചോയ്യംകോട്:കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ചോ​യ്യം​കോ​ട്, ക​ക്കോ​ൽ, മ​ഞ്ഞ​ളം​കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്ത​ക​ളാ​യ 150 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം നി​ല​ച്ചി​ട്ടു നാ​ല് മാ​സം.
നീ​ലേ​ശ്വ​രം-​ഇ​ട​ത്തോ​ട് റോ​ഡ്, ചോ​യ്യം​കോ​ട്-​മു​ക്ക​ട റോ​ഡു​ക​ൾ മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ് കു​ഴി​ച്ച​പ്പോ​ൾ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ പൊ​ട്ടി​യ​താ​ണ് കു​ടി​വെ​ള്ളം മു​ട​ങ്ങാ​ൻ കാ​ര​ണം.
റോ​ഡ് നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്പോ​ൾ കു​ടി​വെ​ള്ള​ത്തി​ന് ജ​ല​നി​ധി പ​ദ്ധ​തി​യെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന പ​ല കു​ടും​ബ​ങ്ങ​ളും കു​ടി​വെ​ള്ള​ത്തി​നാ​യി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ലു​ട​ൻ കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
വേ​ന​ൽ ക​ടു​ക്കും മു​ന്പു​ത​ന്നെ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ജ​ല​വി​ത​ര​ണം പൂ​ർ​വ​സ്ഥി​യി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.