ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, February 24, 2020 10:14 PM IST
രാ​ജ​പു​രം: ബേ​ക്ക​ൽ പാ​ല​ത്തി​ന് സ​മീ​പം ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കൊ​ട്ടോ​ടി​യി​ലെ കൃ​ഷ്ണ​ൻ-​ര​ജ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​ജീ​ഷ് (18) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൊ​ട്ടോ​ടി കു​ടും​ബൂ​രി​ലെ ജി​ഷ്ണു (21), ശ്രീ​ദ​യാ​ൽ (21) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ട്ടോ​ടി​യി​ൽ​നി​ന്ന് പാ​ല​ക്കു​ന്ന് ഭ​ര​ണി ഉ​ത്സ​വ​ത്തി​ന് പോ​യ യു​വാ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ജീ​ഷി​നെ നാ​ട്ടു​കാ​ർ ഉ​ദു​മ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ: ര​മേ​ശ​ൻ, ര​മ്യ.