പോ​ക്സോ കേ​സ് പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ് ശ്ര​മം: മ​ഹി​ളാ കോ​ൺ​ഗ്ര​സ്
Tuesday, February 25, 2020 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കു​ക​യും ഇ​ര​യാ​യ പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ​രി​യാ​രം പോ​ലീ​സ് പ്ര​തി​ക​ളു​ടെ ഉ​ന്ന​ത രാ​ഷ്ട്രീ​യസ്വാ​ധീ​ന​ത്താ​ൽ ഒ​ത്തു​ക​ളി ന​ട​ത്തു​ക​യാ​ണെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
പ്ര​തി​ക​ളെ രാ​ജ്യംവി​ടാ​നും മ​റ്റൊ​രാ​ളെ ഒ​ളി​വി​ൽ ക​ഴി​യാ​നും പോ​ലീ​സ് ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പോ​ലീസ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​ത്യ​ക്ഷസ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ജി​ല്ലാ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് പ​റ​ഞ്ഞു.