ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ടെ​ന്നി​സ് കോ​ര്‍​ട്ട് മാ​ര്‍​ച്ച് 15ന് ​തു​റ​ക്കും
Thursday, February 27, 2020 1:23 AM IST
കാ​സ​ർ​ഗോ​ഡ്: പു​തു​വ​ര്‍​ഷ​ത്തി​ല്‍ കാ​സ​ർ​ഗോ​ഡി​ന് സ​മ്മാ​ന​മാ​യി ല​ഭി​ച്ച ടെ​ന്നി​സ് കോ​ര്‍​ട്ട് മാ​ര്‍​ച്ച് 15 ന് ​റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​യ​ന്മാ​ര്‍​മൂ​ല മാ​സ്റ്റ​ര്‍ അ​ബ്ദു​ല്ല മെ​മ്മോ​റി​യ​ല്‍ മി​നി സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം റ​വ​ന്യൂ വ​കു​പ്പി​നു കീ​ഴി​ലു​ള്ള 40 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് കോ​ര്‍​ട്ട് സ്ഥാ​പി​ക്കു​ന്ന​ത്. നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി ഗെ​യി​ലി​ല്‍ നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യി​രു​ന്നു.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് രാ​വി​ലെ 5.30 മു​ത​ല്‍ ഒ​മ്പ​ത് വ​രെ​യും വൈ​കു​ന്നേ​രം ഏ​ഴു മു​ത​ല്‍ അ​ര്‍​ധ​രാ​ത്രി 12 വ​രെ​യും ടെ​ന്നി​സ് കോ​ര്‍​ട്ട് ഉ​പ​യോ​ഗി​ക്കാം. മ​ണി​ക്കൂ​റി​ന് 250 രൂ​പ​യാ​ണ് ന​ല്‍​കേ​ണ്ട​ത്. പ്ര​വേ​ശ​ന ഫീ​സാ​യി 1,000 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ക. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് നാ​ല് റാ​ക്ക​റ്റും ടെ​ന്നിസ് ബോ​ളും 250 രൂ​പ ഈ​ടാ​ക്കി വാ​ട​ക​യ്ക്ക് ന​ല്‍​കും.
സൗ​ജ​ന്യ​ പ​രി​ശീ​ല​നം
അ​ഞ്ച് മു​ത​ല്‍ പ​തി​ന​ഞ്ച് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കും. നി​ര്‍​ധ​ന​രാ​യ കു​ട്ടി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ 6.30 വ​രെ​യാ​യി​രി​ക്കും പ​രി​ശീ​ല​നം. ഇ​തി​നാ​യി കോ​ച്ചി​നെ​യും നി​യ​മി​ക്കും.

ഏ​പ്രി​ലി​ല്‍ സ​മ്മ​ര്‍ കോ​ച്ചിം​ഗ്
50 വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ത​മ​ട​ങ്ങു​ന്ന ര​ണ്ടു ബാ​ച്ചു​ക​ള്‍​ക്ക് ഏ​പ്രി​ല്‍ ര​ണ്ട് മു​ത​ല്‍ 20 ദി​വ​സം പ്ര​ത്യേ​ക സ​മ്മ​ര്‍ കോ​ച്ചിം​ഗ് ന​ല്‍​കും. ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 100 പേ​ര്‍​ക്കാ​യി​രി​ക്കും അ​വ​സ​രം. കോ​ച്ചിം​ഗി​ന് നി​ശ്ചി​തഫീ​സ് വാ​ങ്ങും. ഇ​തി​ല്‍ നി​ര്‍​ധ​ന​രാ​യ 20 കു​ട്ടി​ക​ള്‍​ക്ക് പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ 11 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ 4.30 വ​രെ​യും ര​ണ്ടു ബാ​ച്ചു​ക​ളാ​യാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ക.
സം​ര​ക്ഷ​ണ ചു​മ​ത​ല ജി​ല്ലാ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ന്
ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നും ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ക​ണ്‍​വീ​ന​റു​മാ​യ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യാ​യി​രി​ക്കും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ക. ജി​ല്ലാ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​നാ​ണ് കോ​ര്‍​ട്ടി​ന്‍റെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല. കോ​ര്‍​ട്ടി​ന് സ​മീ​പ​ത്തു ഡ്ര​സിം​ഗ് റൂ​മും ശൗ​ചാ​ല​യ​വും നി​ര്‍​മി​ക്കു​ന്നു​ണ്ട്. കോ​ര്‍​ട്ടി​ന് ചു​റ്റും മൂ​ന്ന് മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ക​മ്പി​വേ​ലി​യു​മു​ണ്ടാ​വും.
ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ന സ​ലീം, ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, കേ​ര​ള സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ അം​ഗം ടി.​വി. ബാ​ല​ന്‍, പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.​എ. മു​ഹ​മ്മ​ദ് താ​ഹി​ര്‍, ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ഇ. ന​സീ​മൂ​ദ്ദീ​ന്‍, ജി​ല്ലാ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ടി. ​നാ​രാ​യ​ണ​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​സു​രേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.