കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ സ്ഥ​ലം​മാ​റ്റി
Saturday, March 28, 2020 11:41 PM IST
കാ​സ​ര്‍​ഗോ​ഡ്: ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​കെ. രാ​ജാ​റാ​മി​നെ കോ​ഴി​ക്കോ​ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി. കോ​ഴി​ക്കോ​ട് നി​ന്ന് ഡോ. ​എ​ന്‍. രാ​ജേ​ന്ദ്ര​നെ ക​ഴി​ഞ്ഞ ദി​വ​സം കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചി​രു​ന്നു.

ജി​ല്ല​യി​ല്‍ രോ​ഗ​ഭീ​തി പ​ട​ര്‍​ന്ന ആ​ദ്യ​നാ​ളു​ക​ളി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രെ മ​തി​യാ​യ പ​രി​ശോ​ധ​ന കൂ​ടാ​തെ തി​രി​ച്ച​യ​ച്ച​തു​ള്‍​പ്പെ​ടെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലു​ണ്ടാ​യ പാ​ളി​ച്ച​ക​ള്‍​ക്കെ​തി​രേ വ്യാ​പ​ക​മാ​യ വി​മ​ര്‍​ശ​ന​മു​ണ്ടാ​യി​രു​ന്നു. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ പോ​ലും മ​തി​യാ​യ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​കാ​ര​ണ​ങ്ങ​ള്‍ മൂ​ലം സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലു​ണ്ടാ​യ അ​തൃ​പ്തി​യാ​ണ് സ്ഥ​ലം​മാ​റ്റ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.