കൊ​റോ​ണക്കാലത്തും രാ​ഷ്ട്രീ​യലാ​ഭ​ത്തി​ന് ബി​ജെ​പി ശ്ര​മം: ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Friday, April 3, 2020 11:43 PM IST
കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ണാ​ട​ക​യു​ടെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പി​ടി​വാ​ശി മൂ​ലം ചി​കി​ത്‌​സ കി​ട്ടാ​തെ രോ​ഗി​ക​ള്‍ മ​രി​ച്ചു​വീ​ഴു​മ്പോ​ഴും ജി​ല്ല​യു​ടെ പി​ന്നോ​ക്കാ​വ​സ്ഥ പ​റ​ഞ്ഞു രാ​ഷ്ട്രീ​യ​നേ​ട്ട​ത്തി​നാ​ണ് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ പ​റ​ഞ്ഞു.
ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി പ്ര​ഭാ​ക​ര​ന്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കു​ക​യും ഉ​ക്കി​ന​ടു​ക്ക​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മി​ക​വി​ന് ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ച​താ​ണ്.
പ​രി​മി​ത​മാ​യ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യെ എ​ത്തി​ച്ച​ത് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണെ​ന്നു ജ​ന​ങ്ങ​ള്‍​ക്ക​റി​യാ​മെ​ന്നും ഹ​ക്കീം കു​ന്നി​ല്‍ പ​റ​ഞ്ഞു.