അ​ച്ച​ട​ക്ക​ത്തോ​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു; കോവിഡ് പരാജയപ്പെട്ടു; ഗഫൂറിന് ഇനി ആശ്വാസത്തിന്‍റെ പുഞ്ചിരി
Saturday, April 4, 2020 11:04 PM IST
കാ​സ​ര്‍​ഗോ​ഡ്: ദു​ബാ​യി​ല്‍ നി​ന്ന് നാ​ട്ടി​ലെ​ത്തു​മ്പോ​ഴേ​ക്കും കൂ​ടെ കൂ​ടി​യ കോ​വി​ഡി​നെ കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ച്ച​ട​ക്ക​ത്തോ​ടെ പാ​ലി​ച്ചും പ​ടി​ക്കു പു​റ​ത്താ​ക്കി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ് ത​ള​ങ്ക​ര സ്വ​ദേ​ശി​യാ​യ ഗ​ഫൂ​ര്‍ പ​ള്ളി​ക്ക​ല്‍.

54കാ​ര​നാ​യ ഗ​ഫൂ​ര്‍ മാ​ര്‍​ച്ച് പ​ത്തി​നാ​ണ് ദു​ബാ​യി​ല്‍ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. ചെ​റി​യ തോ​തി​ല്‍ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് തോ​ന്നി​യ​തി​നാ​ല്‍ മം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് കോ​വി​ഡ്-19 സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ത​നി​ക്ക് രോ​ഗ​മു​ണ്ടെ​ങ്കി​ല്‍ താ​ന്‍ മൂ​ലം മ​റ്റൊ​രാ​ള്‍​ക്ക് അ​ത് പ​ക​ര​രു​ത് എ​ന്ന തി​രി​ച്ച​റി​വോ​ടെ​യാ​ണ് സ്വ​മേ​ധ​യാ ലാ​ബി​ല്‍ പോ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ മാ​ര്‍​ച്ച് 21 ന് ​കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

രോ​ഗ​ബാ​ധ​യു​ടെ ദി​ന​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ ന​ല്കി​യ മാ​ന​സി​ക പി​ന്തു​ണ വ​ള​രെ വ​ലു​താ​ണെ​ന്ന് ഗ​ഫൂ​ര്‍ പ​റ​യു​ന്നു. ഈ ​രോ​ഗ​ത്തെ പ​റ്റി പ​ല തെ​റ്റാ​യധാ​ര​ണ​ക​ളും സ​മൂ​ഹ​ത്തി​ലു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​ല്‍ ത​ന്നെ രോ​ഗ​ത്തെ അ​ക​റ്റി​നി​ര്‍​ത്താം.

ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലെ ഏ​കാ​ന്ത​ത അ​ക​റ്റാ​ന്‍ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ പാ​ത്തു​മ്മ​യു​ടെ ആ​ടി​നെ ഒ​പ്പം കൂ​ട്ടി. ഈ ​ദി​ന​ങ്ങ​ളി​ലെ പി​രി​മു​റു​ക്ക​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ വാ​യ​ന ഏ​റെ സ​ഹാ​യി​ച്ച​താ​യി ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട ഏ​കാ​ന്ത​വാ​സ​ത്തി​നും ചി​കി​ത്സ​യ്ക്കും ശേ​ഷം ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് ഏ​പ്രി​ല്‍ മൂ​ന്നി​ന് രാ​ത്രി​യാ​ണ് ഗ​ഫൂ​ര്‍ ആ​ശു​പ​ത്രി വി​ട്ട​ത്. തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വീ​ഴാ​തെ ഓ​രോ​രു​ത്ത​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു കൊ​ണ്ടു സ​ര്‍​ക്കാ​രും ആ​രോ​ഗ്യവ​കു​പ്പും കോ​വി​ഡ്-19 നെ​തി​രെ ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നു കൂ​ടി ഗ​ഫൂ​ര്‍ പ​റ​യു​ന്നു.