റ​ബ​ര്‍​ഷീ​റ്റ് വി​റ്റ​ഴി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല; ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍
Wednesday, April 8, 2020 12:18 AM IST
ആ​ല​ക്കോ​ട്: റ​ബ​ര്‍​ഷീ​റ്റ് വി​റ്റ​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍. മി​ക്ക ക​ര്‍​ഷ​ക​രു​ടേ​യും ഏ​ക വ​രു​മാ​ന​മാ​ര്‍​ഗ​മാ​യി​രു​ന്നു റ​ബ​ര്‍​ഷീ​റ്റ് വി​റ്റു​കി​ട്ടു​ന്ന തു​ക. ഇ​ത് ഇ​ല്ലാ​താ​യ​തോ​ടെ നി​ത്യോ​പ​യോ​ഗ ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​കാ​തെ വ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണു ക​ര്‍​ഷ​ക​ര്‍. കൂ​ടാ​തെ ഭീ​മ​മാ​യ തു​ക ടാ​പ്പിം​ഗ് കൂ​ലി​യാ​യി ന​ൽ​കി തൊ​ഴി​ലാ​ളി​ക​ളെ വ​ച്ചു ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്.
റ​ബ​ര്‍​ഷീ​റ്റ് വി​റ്റ​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​തെ​വ​ന്ന​തോ​ടെ ഷീ​റ്റാ​ക്കു​ന്ന​തി​നു​പ​ക​രം റ​ബ​ര്‍​പാ​ല്‍ ചി​ര​ട്ട​യി​ല്‍​ത്ത​ന്നെ വ​ച്ച് 'പി​ണ്ടി​പ്പാ​ല്‍ 'ആ​ക്കി മാ​റ്റു​ക​യാ​ണ്. റ​ബ​ര്‍​ഷീ​റ്റി​ന് വി​പ​ണി​യി​ല്ലാ​ത്ത​തും വ​രു​മാ​ന​മി​ല്ലാ​ത്ത​തു​മാ​ണ് ക​ര്‍​ഷ​ക​രെ ഇ​തി​നു പ്രേ​രി​പ്പി​ക്കു​ന്ന​ത്. നി​ര​വ​ധി ക​ര്‍​ഷ​ക​രാ​ണ് ഈ​രീ​തി​യി​ലേ​ക്കു തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പ​ല​രും സ്വ​ന്ത​മാ​യി ടാ​പ്പിം​ഗ് ന​ട​ത്തു​ക​യാ​ണ്.
റ​ബ​റി​ന് വി​പ​ണി​യി​ല്ലാ​താ​യ​തോ​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ്, വി​വി​ധ ലോ​ണു​ക​ളു​ടെ തി​രി​ച്ച​ട​വ് എ​ന്നി​വ​യെ​ല്ലാം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. മ​ല​ഞ്ച​ര​ക്ക് വി​പ​ണി നി​ല​വി​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് കൃ​ഷി​ഭ​വ​ന്‍ /പ​ഞ്ചാ​യ​ത്ത് മു​ഖേ​ന റ​ബ​ര്‍​ഷീ​റ്റ് സം​ഭ​രി​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം. കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ റ​ബ​ര്‍ ഉ​ത്പാ​ദ​നം വ​ന്‍​തോ​തി​ല്‍ കു​റ​ഞ്ഞ​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.