ക​ല്യോ​ട്ട് അ​മ്മ​മാ​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സും നെ​ല്‍​ക്കൃ​ഷി​ക്ക് തു​ട​ക്ക​മി​ട്ടു
Wednesday, May 27, 2020 12:05 AM IST
പെ​രി​യ: ക​ല്യോ​ട്ട് ത​രി​ശാ​യി​ക്കി​ട​ന്നി​രു​ന്ന ആ​റേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ നെ​ല്‍​ക്കൃ​ഷി​യി​റ​ക്കാ​നാ​യി അ​മ്മ​മാ​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും കൈ​കോ​ര്‍​ത്തു. ക​ന്നി​മ​ഴ പെ​യ്ത മ​ണ്ണി​ല്‍ വി​ത്തി​റ​ക്കി​യ​പ്പോ​ള്‍ അ​ത് നാ​ടി​ന്‍റെ കൂ​ട്ടാ​യ്മ​യു​ടെ വി​ളം​ബ​ര​മാ​യി.
വാ​ര്‍​ഡ് അം​ഗം സി. ​ശ​ശി​ധ​ര​ന്‍, എം.​കെ. ബാ​ബു​രാ​ജ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് എം.​കെ. ക​ല്യോ​ട്ട്, ജ​നാ​ര്‍​ദ​ന​ന്‍ ക​ല്യോ​ട്ട്, രാ​മ​ച​ന്ദ്ര​ന്‍, അം​ബി​ക, ഉ​ഷ, രാ​ധ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

‌കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ - അ​മ്പാ​യ​ത്തോ​ട് റോ​ഡി​ൽ കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് പ​രി​ക്ക്. കൊ​ട്ടി​യൂ​ർ ച​പ്പ​മ​ല സ്വ​ദേ​ശി നെ​ടും​ത​ള്ളി​ൽ അ​ഭി​ജി​ത്തി​നാ​ണ് ( 23) പ​രി​ക്കേ​റ്റ​ത്.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കൈ​യ്ക്ക് ഗു​രു​ത പ​രി​ക്കേ​റ്റ അ​ഭി​ജി​ത്ത് ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​ക​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 7:30 ഓ​ടെ​യാ​യി​രു​ന്നും സം​ഭ​വം. അ​മ്പാ​യ​ത്തോ​ട്ടി​ൽ നി​ന്നു നീ​ണ്ടുനോ​ക്കി​യി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ൽ ക​ണ്ട​പ്പു​നം ഫോ​റ​സ്റ്റ് ഒ​ഫീ​സി​ന് സ​മീ​പ​ത്താ​യി​യാ​യി​രു​ന്നു അ​പ​ക​ടം.​ റോ​ഡി​ലേ​ക്ക് ചാ​ടി വ​ന്ന കാ​ട്ടു​പ​ന്നി ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.