17 പേർക്ക് കൂടി കോവിഡ്
Monday, June 1, 2020 12:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി​യ പ​ത്തു​പേ​ര്‍​ക്ക് കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. എ​ല്ലാ​വ​രും പു​രു​ഷ​ന്മാ​രാ​ണ്. മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള നാ​ലു പേ​ര്‍​ക്കും മ​ധൂ​ര്‍, പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്ന് ര​ണ്ടു​പേ​ര്‍​ക്കു വീ​ത​വും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഓ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ഇ​തി​ല്‍ ഏ​ഴു​പേ​ര്‍ സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലും മൂ​ന്നു​പേ​ര്‍ വീ​ടു​ക​ളി​ലു​മാ​യി​രു​ന്നു.
ദു​ബാ​യി​ല്‍ നി​ന്നെ​ത്തി മേ​യ് 20 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 15 വ​യ​സു​ള്ള തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി​ക്ക് രോ​ഗം ഭേ​ദ​മാ​യി. ജി​ല്ല​യി​ലാ​കെ 3,691 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ 3,083 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 608 പേ​രു​മാ​ണു​ള്ള​ത്. 520 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഏ​ഴു പേ​ര്‍​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. നാ​ലു പേ​ര്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും മൂ​ന്നു പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ഒ​മാ​നി​ല്‍ നി​ന്നു​ള്ള ഐ​എ​ക്‌​സ് 714 വി​മാ​ന​ത്തി​ല്‍ 20ന് ​എ​ത്തി​യ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ 19കാ​രി, മേ​യ് 22ന് ​ഇ​തേ ന​മ്പ​ര്‍ വി​മാ​ന​ത്തി​ലെ​ത്തി​യ ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ 38കാ​ര​ന്‍, മേ​യ് 27ന് ​ദു​ബൈ​യി​ല്‍ നി​ന്നു​ള്ള ഐ​എ​ക്‌​സ് 1746 വി​മാ​ന​ത്തി​ലെ​ത്തി​യ ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ 18കാ​ര​ന്‍, ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി മേ​യ് 23ന് ​ദു​ബൈ​യി​ല്‍ നി​ന്നു​ള്ള ഐ​എ​ക്‌​സ് 344 വി​മാ​ന​ത്തി​ലെ​ത്തി​യ ക​ട​മ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ 44കാ​ര​ന്‍ എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​ര്‍.
രാ​ജ​ധാ​നി എ​ക്‌​സ്പ്ര​സ് വ​ഴി മേ​യ് 22ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തി​യ മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി 25കാ​ര​ന്‍ (ഇ​പ്പോ​ള്‍ കോ​ട്ട​യം മ​ല​ബാ​റി​ല്‍ താ​മ​സം), 28ന് ​മും​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ ആ​ല​ക്കോ​ട് സ്വ​ദേ​ശി​യാ​യ 58 കാ​ര​ന്‍, മേ​യ് 17ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നി​ന്ന് വാ​ഹ​ന​ത്തി​ലെ​ത്തി​യ കോ​ട്ട​യം മ​ല​ബാ​ര്‍ സ്വ​ദേ​ശി 23കാ​ര​ന്‍ എ​ന്നി​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ​ന്ന​വ​ര്‍. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 229 ആ​യി. ഇ​തി​ല്‍ 126 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.
നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 9459 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 64 പേ​രും അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 89 പേ​രും ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 30 പേ​രും ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 19 പേ​രും വീ​ടു​ക​ളി​ല്‍ 9257 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.
ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ല്‍ നി​ന്ന് 7118 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 6423 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭ്യ​മാ​യി. 6011 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 695 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.