കോ​വി​ഡ്: കാ​സ​ര്‍​ഗോ​ട്ട് 12 പേ​ര്‍​ക്കു​കൂ​ടി
Friday, June 5, 2020 12:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ മൂ​ന്ന് സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ 12 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ആ​റു പേ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും അ​ഞ്ചു​പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ​വ​രാ​ണ്. ഒ​രാ​ള്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 109 ആ​യി.
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് മേ​യ് 18 ന് ​ബ​സി​ല്‍ വ​ന്ന 21 വ​യ​സു​ള്ള മം​ഗ​ല്‍​പാ​ടി സ്വ​ദേ​ശി​നി, 22 ന് ​ബ​സി​ല്‍ വ​ന്ന 44 വ​യ​സു​ള്ള പ​ട​ന്ന സ്വ​ദേ​ശി, 24 ന് ​ബ​സി​ല്‍ വ​ന്ന 48 വ​യ​സു​ള്ള വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി, ജൂ​ണ്‍ ഒ​ന്നി​ന് ബ​സി​ല്‍ വ​ന്ന 50 വ​യ​സു​ള്ള മം​ഗ​ൽ​പ്പാ​ടി സ്വ​ദേ​ശി, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 16 വ​യ​സു​ള്ള മ​ക​ള്‍, 42 വ​യ​സു​ള്ള ചെ​ങ്ക​ള സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കും കു​വൈ​ത്തി​ല്‍ നി​ന്ന് മേ​യ് 19 ന് ​എ​ത്തി​യ 34 വ​യ​സു​ള്ള നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ സ്വ​ദേ​ശി, 28 ന് ​എ​ത്തി​യ 24 വ​യ​സു​ള്ള പു​ല്ലൂ​ര്‍ പെ​രി​യ സ്വ​ദേ​ശി, 25 വ​യ​സു​ള്ള അ​ജാ​നൂ​ര്‍ സ്വ​ദേ​ശി, ദു​ബാ​യി​ല്‍ നി​ന്ന് മേ​യ് 29 ന് ​എ​ത്തി​യ 21 വ​യ​സു​ള്ള ചെ​മ്മ​നാ​ട് സ്വ​ദേ​ശി​നി, ഷാ​ര്‍​ജ​യി​ല്‍ നി​ന്ന് മേ​യ് 31 ന് ​എ​ത്തി​യ 48 വ​യ​സു​ള്ള ഉ​ദു​മ സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ നി​ന്നു​ള്ള 25 കാ​ര​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള വ്യ​ക്തി മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും എ​ത്തി​യ സു​ഹൃ​ത്തി​നോ​ടൊ​പ്പം പ​ട​ന്ന​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ടു​ക​ളി​ല്‍ 3269 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 671 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ 3940 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 739 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 255 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.