ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം എ​ല്ലാ ആ​ഴ്ച​യി​ലും ചേ​രും: മ​ന്ത്രി
Saturday, June 6, 2020 12:30 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് -19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി എ​ല്ലാ ആ​ഴ്ച​യി​ലും എം​പി, എം​എ​ല്‍​എ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ക​ള​ക്ട​റേ​റ്റി​ല്‍ ചേ​രു​മെ​ന്നു റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ 10 മ​ണി​ക്കാ​യി​രി​ക്കും യോ​ഗം ചേ​രു​ക.

ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ റ​വ​ന്യൂ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​ത്യേ​ക യോ​ഗ​വും ചേ​രും. ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു ക​ള​ക്ട​റേ​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന​വ​ര്‍​ക്ക് ഹോം ​ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ള്‍ ഏ​റ്റെ​ടു​ത്തു​ന​ല്‍​കും. ഇ​തുസം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി. വെ​ള്ളി​യാ​ഴ്ച​ത്തെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് സേ​ന​യി​ല്‍ കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ളെ നി​യോ​ഗി​ക്ക​ണ​മെ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എം​എ​ല്‍​എ​മാ​രാ​യ കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ വി.​വി. ര​മേ​ശ​ന്‍, പ്ര​ഫ.​കെ.​പി. ജ​യ​രാ​ജ​ന്‍, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം. ​നൈ​മു​ന്നീ​സ, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ്പ, സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.