വ​ട​ക്കാം​കു​ന്നി​ലെ ഖനനത്തിനെതിരേ നാ​ട്ടു​കാ​ർ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്
Friday, July 3, 2020 1:13 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജൈ​വ​സ​മ്പ​ത്തു​ക്ക​ളു​ടെ​യും ജ​ല സ്രോ​ത​സു​ക​ളു​ടെ​യും ഈ​റ്റി​ല്ല​മാ​യ വെ​ള്ള​രി​ക്കു​ണ്ട് വ​ട​ക്കാം​കു​ന്ന് മ​ല​നി​ര​ക​ളെ ഖ​ന​ന​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ന്നു. വ​ന്‍​കി​ട ക​മ്പ​നി​ക​ള്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​ട​ക്കാം​കു​ന്ന് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നി​ല​മൊ​രു​ങ്ങു​ന്ന​ത്.

കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ര​പ്പ, ബ​ളാ​ല്‍ വി​ല്ലേ​ജു​ക​ളി​ലു​മാ​യി സ്ഥി​തി ചെ​യ്യു​ന്ന വ​ട​ക്കാം​കു​ന്ന് മ​ല​നി​ര​ക​ള്‍​ക്ക് ചു​റ്റും ക്വാ​റി​ക​ളും ക്ര​ഷ​ര്‍ യൂ​ണി​റ്റു​ക​ളും ടാ​ര്‍ മി​ക്‌​സ​ര്‍ പ്ലാ​ന്‍റു​മു​ള്‍​പ്പെ​ടെ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വി​വി​ധ പേ​രു​ക​ളി​ലാ​യി ക​മ്പ​നി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത് ജൈ​വ വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ വ​ട​ക്കാം​കു​ന്നി​നെ ഇ​ല്ലാ​താ​ക്കു​ന്ന​തോ​ടൊ​പ്പം മ​ല​യ​ടി​വാ​ര​ത്തി​ല്‍ താ​മ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി മാ​റു​മെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു.

ഗ്യാ​ല​ക്‌​സി മെ​റ്റ​ല്‍​സ് എ​ന്ന പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ്ഥാ​പ​നം മ​രു​ത്കു​ന്ന് കേ​ന്ദ്ര​മാ​ക്കി ക്വാ​റി​യും ക്ര​ഷ​ര്‍ യൂ​ണി​റ്റും ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ന്‍​സ് സ​മ്പാ​ദി​ച്ച് ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ശു​ദ്ധ​ജ​ല നീ​രു​റ​വ​ക​ളു​ടെ ഉ​ത്ഭ​വ​സ്ഥാ​ന​മാ​ണ് ഇ​വി​ടം. കു​ന്നി​ന് താ​ഴെ കാ​രാ​ട്ട് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ കു​ടി​വെ​ള്ള സ്രോ​ത​സും ഇ​വി​ടെ​യാ​ണ്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മോ​ഹ​വി​ല ന​ല്കി ഇ​തി​ന​കം ഈ ​പ്ര​ദേ​ശ​ത്തു നി​ന്നും കു​ടി​യൊ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ത്തു​ള്ള മ​റ്റ് കു​ടും​ബ​ങ്ങ​ള്‍ ക​ടു​ത്ത ഭ​യാ​ശ​ങ്ക​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ പ​ല​രും കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് ഖ​ന​നം ആ​രം​ഭി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ കി​ണ​റി​നെ​യാ​ണ്.

ഖ​ന​നം ആ​രം​ഭി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് വെ​ടി​മ​രു​ന്നു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള കെ​ട്ടി​ടം സ്ഥി​തി​ചെ​യ്യു​ന്ന​ത് തി​ക​ച്ചും നി​യ​മ​വി​രു​ദ്ധ​മാ​യി​ട്ടാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​തി​ന് സ​മീ​പം വാ​ച്ച്മാ​ന്‍ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് കെ​ട്ടി​ട​ന​മ്പ​ര്‍ പോ​ലും ഇ​ല്ലെ​ന്ന് പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ക​ണ്ടെ​ത്തി​യി​രു​ന്നു.
ഖ​ന​നം ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് നാ​ല് കി​ണ​റു​ക​ളു​ണ്ട്. പ​തി​ന​ഞ്ച് മീ​റ്റ​റോ​ളം താ​ഴ്ച​യി​ല്‍ കൃ​ഷി​യോ​ഗ്യ​മാ​യ മ​ണ്ണ് നീ​ക്കം ചെ​യ്താ​ല്‍ മാ​ത്ര​മെ ഖ​ന​ന​ത്തി​നാ​വ​ശ്യ​മാ​യ ക​ല്ല് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യൂ. ഏ​ക്ക​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​ത്തു​നി​ന്നും നീ​ക്കം ചെ​യ്യു​ന്ന മ​ണ്ണ് മ​ല​യ​ടി​വാ​ര​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന് മു​ക​ളി​ലാ​യി കൂ​ട്ടി​യി​ട്ടാ​ല്‍ അ​ത് ക​വ​ള​പ്പാ​റ​യും പു​ത്തു​മ​ല​യും പോ​ലു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ലേ​ക്കാ​യി​രി​ക്കും വ​ഴി തു​റ​ക്കു​ക​യെ​ന്ന് വ​ട​ക്കാം​കു​ന്ന് സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.

കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് അം​ഗം ര​മ​ണി ര​വി, വ​ട​ക്കാ​ക്കു​ന്ന് സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​ഡി. ഏ​ബ്ര​ഹാം, ക​ണ്‍​വീ​ന​ര്‍ അ​ജ​യ​ന്‍ കാ​രാ​ട്ട്, അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ് കാ​രാ​ട്ട്, വി​നോ​ദ് പ​ന്നി​ത്ത​ടം, ഹ​രീ​ഷ് മ​രു​ത്കു​ന്ന്, അ​ജീ​ഷ് തോ​ടം​ചാ​ല്‍, ഹ​രി മ​രു​ന്ന്കു​ന്ന് തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു. ക്വാ​റി​ക്കും ക്ര​ഷ​റി​നും നി​യ​മ​വി​രു​ദ്ധ​മാ​യി ന​ല്‍​കി​യ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നും ഇ​തി​നു കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.വ​ട​ക്കാം​കു​ന്നി​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് മൂ​വാ​യി​ര​ത്തോ​ളം ആ​ളു​ക​ള്‍ അ​ണി​നി​ര​ന്ന് സം​ര​ക്ഷ​ണ​ച്ച​ങ്ങ​ല തീ​ര്‍​ത്തി​രു​ന്നു. ജ​ന​കീ​യ പ്ര​ക്ഷോ​ഭം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി വി​പു​ല​മാ​യ ആ​ക്ഷ​ന്‍ ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്കു​മെ​ന്നും സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.