ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടും പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ കി​ട്ടാ​ക്ക​നി
Friday, July 3, 2020 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം തു​ട​ങ്ങി ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പാ​ഠ​പു​സ്ത​ക വി​ത​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. നേ​ര​ത്തെ സ്‌​കൂ​ള്‍ സൊ​സൈ​റ്റി​ക​ള്‍ മു​ഖേ​ന ന​ല്‍​കി​യ പു​സ്ത​ക​ങ്ങ​ള്‍ ഇ​ക്കു​റി അ​ത്ത​ര​ത്തി​ല്‍ ന​ല്‍​കാ​ത്ത​താ​ണ് പ്ര​ശ്ന​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​സ്ത​ക​ങ്ങ​ള്‍ അ​ധ്യാ​പ​ക​ര്‍ കാ​സ​ര്‍​ഗോ​ഡ് ടെ​ക്സ്റ്റ് ബു​ക്ക് ഡി​പ്പോ​യി​ല്‍ പോ​യി വാ​ങ്ങ​ണ​മെ​ന്ന വ്യ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ള്‍ പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​ത്. പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ല​യു​ടെ അ​ഞ്ചു ശ​ത​മാ​നം അ​ത​തു സ്‌​കൂ​ള്‍ സൊ​സൈ​റ്റി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി അ​നു​വ​ദി​ക്കു​ന്ന​താ​ണ്. എ​സ് എ​സ്എ നി​ല​വി​ല്‍ വ​ന്ന കാ​ലം തൊ​ട്ട് ഓ​രോ സ്‌​കൂ​ള്‍ സൊ​സൈ​റ്റി​ക​ളി​ലും പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ എ​ത്തി​ക്കാ​റു​ണ്ട്. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​പോ​ലും ഓ​രോ സ്‌​കൂ​ള്‍ സൊ​സൈ​റ്റി​യും വാ​ഹ​ന​വു​മാ​യി കാ​സ​ര്‍​ഗോ​ഡ് പോ​യി ഓ​രോ​ത​വ​ണ​യും പു​സ്ത​കം കൊ​ണ്ടു​വ​ര​ണം എ​ന്നു പ​റ​യു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല.
പാ​ഠ​പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്ന​ത്. പു​സ്ത​കം ഇ​ല്ലാ​തെ ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ പ്ര​ഹ​സ​ന​മാ​യ​തോ​ടെ ര​ക്ഷി​താ​ക്ക​ള്‍ പ​ഴ​യ പു​സ്ത​ക​ങ്ങ​ള്‍ തേ​ടി ന​ട​ക്കു​ക​യാ​ണ്. ഒ​രു മാ​സം മു​ന്‍​പ് ത​ന്നെ കു​റ​ച്ചു പു​സ്ത​ക​ങ്ങ​ള്‍ ജി​ല്ലാ ഡി​പ്പോ​യി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​തു​പോ​ലും വി​ത​ര​ണം ചെ​യ്യാ​ന്‍ വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.