വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ കെ​ട്ടി​ട​ത്തി​ന് ശി​ല​യി​ട്ടു
Friday, July 3, 2020 1:15 AM IST
പ​ര​പ്പ: വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​അ​പ്പു​ക്കു​ട്ട​ന്‍ നി​ര്‍​വ​ഹി​ച്ചു.പ​ര​പ്പ ക​രി​മ​റ്റം കു​ടും​ബ​ത്തി​ലെ വ​ക്ക​ച്ച​ന്‍ - ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ സ്മ​ര​ണ​യ്ക്ക് മ​ക​ന്‍ പ​രേ​ത​നാ​യ ജോ​സ​ഫ് ക​രി​മ​റ്റ​ത്തി​ന്‍റെ ഭാ​ര്യ സീ​ലി​യ ജോ​സ​ഫും മ​ക്ക​ളും സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ 24 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ ഫ​ണ്ടും സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ന​ല്‍​കും. പ​ര​പ്പ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പി. പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​ഡ്വ. പി. ​അ​പ്പു​ക്കു​ട്ട​ന് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന് വേ​ണ്ടി സ്‌​നേ​ഹോ​പ​ഹാ​രം ന​ല്കി. പി.​വി.​കെ പ​ന​യാ​ല്‍ ആ​ദ​ര​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി. ​ബാ​ല​കൃ​ഷ്ണ​ന്‍, പി. ​ദി​ലീ​പ് കു​മാ​ര്‍, പി.​കെ. മോ​ഹ​ന​ന്‍, സു​രേ​ഷ് കൊ​ക്കോ​ട്ട്, പി.​വി. ച​ന്ദ്ര​ന്‍, എ.​ആ​ര്‍. രാ​ജു, ആ​ന്‍​വി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി എ.​ആ​ര്‍. സോ​മ​ന്‍ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി.​കെ. സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.