നീ​ലേ​ശ്വ​രം കൃ​ഷി​ഭ​വ​നി​ല്‍ വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു
Saturday, July 4, 2020 12:27 AM IST
നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ സ​മ്പൂ​ര്‍​ണ വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് ന​ഗ​ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം കൃ​ഷി​ഭ​വ​നി​ല്‍ വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി പ്ര​കാ​രം നെ​ല്‍​ക്കൃ​ഷി​ക്ക് സെ​ന്‍റ​റി​ന് ഒ​രു രൂ​പ​യും ഒ​രു തെ​ങ്ങി​ന് മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്ക് അ​ഞ്ച് രൂ​പ​യും വാ​ഴ​കൃ​ഷി​ക്ക് ഒ​ന്നി​ന് മൂ​ന്ന് രൂ​പ​യും മാ​ത്ര​മാ​ണ് ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക.
ഇ​ന്‍​ഷ്വ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് വി​ള​നാ​ശം ഉ​ണ്ടാ​യാ​ല്‍ നെ​ല്ല് ഹെ​ക്ട​റി​ന് 25,000 രൂ​പ​യും തെ​ങ്ങി​ന് ഓ​രോ​ന്നി​നും ര​ണ്ടാ​യി​രം രൂ​പ​യും ക​വു​ങ്ങി​ന് 200 രൂ​പ​യും വാ​ഴ ഒ​ന്നി​ന് 300 രൂ​പ​യും ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക​യാ​യി ല​ഭി​ക്കും. ഇ​ടി​മി​ന്ന​ല്‍, കാ​റ്റ്, വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന വി​ള​നാ​ശ​ത്തി​നാ​ണ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ല​ഭ്യ​മാ​കു​ന്ന​ത്. പ​യ​ര്‍ വ​ര്‍​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 23 വി​ള​ക​ള്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കും.

കേ​ര​ള ബാ​ങ്ക് വാ​യ്പാ​വി​ത​ര​ണം
ഉ​ദ്ഘാ​ട​നം ചെ​യ്തു

ചി​റ്റാ​രി​ക്കാ​ല്‍: കേ​ര​ള ബാ​ങ്ക് പു​തു​താ​യി ന​ട​പ്പാ​ക്കു​ന്ന എം​എ​സ്എം​ഇ വാ​യ്പ​യു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണ ഉ​ദ്ഘാ​ട​നം ചി​റ്റാ​രി​ക്കാ​ല്‍ ശാ​ഖ​യി​ല്‍ ന​ട​ന്നു. സി​പി​സി ഹെ​ഡ് ടി.​എ​ച്ച്. ശോ​ഭ​ന​ന്‍ സി.​പി. സു​നി​ല്‍ മു​ന​യ​ന്‍​കു​ന്നി​ന് ആ​ദ്യ വാ​യ്പ ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ കെ.​കെ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം. ബി​നോ​മോ​ള്‍, എം.​ജി. സു​വ​ര്‍​ണ​ന്‍, ടി.​വി. മ​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.