എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പു​ന​ര​ധി​വാ​സ ഗ്രാ​മം: ആ​ദ്യ​ഘ​ട്ടം പ​ത്ത് മാ​സ​ത്തി​നു​ള്ളി​ല്‍-മ​ന്ത്രി
Sunday, July 5, 2020 12:34 AM IST
കാ​സ​ര്‍​ഗോ​ഡ്: മു​ളി​യാ​റി​ല്‍ നി​ര്‍​മി​ക്കു​ന്ന എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി പ​ത്ത് മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ന്‍റെ​യും എ​ന്‍​മ​ക​ജെ​യി​ലെ ബ​ഡ്സ് സ്‌​കൂ​ളി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​ന​ച്ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പു​ന​ര​ധി​വാ​സ​ഗ്രാ​മ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ക. ഇ​തി​നാ​യി അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​ട്ടു​ള്ള​ത്. പു​ന​ര​ധി​വാ​സ​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് 24 മി​ക​ച്ച മാ​തൃ​ക​ക​ളെ കു​റി​ച്ച് പ​ഠി​ച്ചും വി​ദ്ഗ​ധ​രി​ല്‍ നി​ന്നും പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ നി​ന്നും അ​ഭി​പ്രാ​യം സ്വ​രൂ​പി​ച്ചു​മാ​ണ് പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ന്‍റെ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യ​ത്. ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യി അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള പു​ന​ര​ധി​വാ​സ ഗ്രാ​മം വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 25 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. വൈ​ക​ല്യ​ങ്ങ​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ക​ണ്ടെ​ത്തു​ക, ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കു​ക, ശാ​സ്ത്രീ​യ​മാ​യ പ​രി​ച​ര​ണം ന​ല്‍​കു​ക, 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ക, ഗൃ​ഹ​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ അ​ഞ്ച് ഘ​ട​ക​ങ്ങ​ള്‍​ക്കാ​ണ് പ​ദ്ധ​തി ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​ത്. 72 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.
സ്ഥ​ല​ത്തി​ന്‍റെ അ​പ​ര്യാ​പ്ത മൂ​ലം ന​ബാ​ര്‍​ഡ്-​ആ​ര്‍​ഐ​ഡി​എ​ഫ് പ​ദ്ധ​തി​യി​ല്‍ നി​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട എ​ന്‍​മ​ക​ജെ ബ​ഡ്സ് സ്‌​കൂ​ളി​നെ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് യ​ഥാ​ര്‍​ത്ഥ്യ​മാ​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
നാ​ളി​തു​വ​രെ​യാ​യി എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​ര്‍​ക്ക് 285 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ര​ണ്ടു പ​രി​പാ​ടി​ക​ളി​ലും അ​ധ്യ​ക്ഷ​ത വ​ഹി​ച്ച റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. ഇ​തു​കൂ​ടാ​തെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി ന​ബാ​ര്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 200 കോ​ടി രൂ​പ​യും ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട്.

ബോ​വി​ക്കാ​നം എ​യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പു​ന​ര​ധി​വാ​സ​ഗ്രാ​മം ശി​ലാ​സ്ഥാ​പ​ന​ച്ച​ട​ങ്ങി​ല്‍ കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് ബെ​ള്ളി​പ്പാ​ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ.​പി. ഉ​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു സ്വാ​ഗ​ത​വും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ജോ​സ​ഫ് റി​ബ​ല്ലോ ന​ന്ദി​യും പ​റ​ഞ്ഞു.

എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ബ​ഡ്‌​സ് സ്‌​കൂ​ള്‍ ശി​ലാ​സ്ഥാ​പ​ന​ച്ച​ട​ങ്ങി​ല്‍ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബു​ബ​ക്ക​ര്‍ സി​ദ്ദി​ഖ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജ​യ​ശ്രീ എ. ​കു​ളാ​ല്‍, എ. ​എ. ആ​യി​ഷ, ച​ന്ദ്രാ​വ​തി, വാ​ര്‍​ഡ് അം​ഗം ഫ​നീ​ഫ് ന​ടു​വ​യ​ല്‍, കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വൈ. ​ശാ​ര​ദ സ്വാ​ഗ​ത​വും അ​സി. സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.