നാ​ടി​ന്‍റെ സ്വ​ന്തം ഡോ​ക്ട​റ​മ്മ​യ്ക്ക് ആ​ദ​രം
Sunday, July 5, 2020 12:35 AM IST
മാ​ലോം: നാ​ടി​ന്‍റെ സ്വ​ന്തം ഡോ​ക്ട​റ​മ്മ​യ്ക്ക് ആ​ദ​ര​വു​മാ​യി കെ​എ​സ്‌​യു മാ​ലോ​ത്ത് ക​സ​ബ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സേ​വ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ള്ള ഡോ. ​വി​ലാ​സി​നി​യെ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്. ചി​കി​ത്സ​യ്ക്ക് പ​ണ​മ​ല്ല മാ​ന​ദ​ണ്ഡ​മെ​ന്ന് പ​ഠി​പ്പി​ച്ച ഡോ​ക്ട​ര്‍ മാ​ലോ​ത്തെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ സ്‌​നേ​ഹ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​ണ്.

ബ​ളാ​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗി​രീ​ഷ് വ​ട്ട​ക്കാ​ട്, കെ​പി​എ​സ്ടി​എ മു​ന്‍ സം​സ്ഥാ​ന അ​സോ​സി​യേ​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. എ​വു​ജി​ന്‍ എ​ന്നി​വ​ര്‍ ഡോ​ക്ട​റെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ക്ട​റ​മ്മ​യ്‌​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ച് ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ഘോ​ഷ​വും ന​ട​ത്തി.

സ​ന്തോ​ഷ് നെ​ടു​പു​റം, സു​ബി​ത് ചെ​മ്പ​ക​ശേ​രി, ഷി​ന്‍റോ നീ​ര്‍​വേ​ലി​ല്‍, മ​ധു മു​ല്ല​ശേ​രി, ശ്രീ​ജി​ത്ത് കൊ​ന്ന​ക്കാ​ട്, സ​തീ​ശ​ന്‍ കൊ​ന്ന​ക്കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.