ജില്ലയിൽ നിന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് ഇനി ദി​വ​സേ​ന പോ​യി​വ​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ല
Tuesday, July 7, 2020 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു. മ​ഞ്ചേ​ശ്വ​രം അ​തി​ര്‍​ത്തി മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​തി​ന് ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
ജോ​ലി ആ​വ​ശ്യാ​ര്‍​ത്ഥം ജി​ല്ല​യി​ല്‍ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് ദി​വ​സേ​ന പോ​യി​വ​രാ​ന്‍ ഇ​നി അ​നു​വ​ദി​ക്കി​ല്ല. ക​ര്‍​ണാ​ട​ക​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ അ​വി​ടെ ചു​രു​ങ്ങി​യ​ത് 28 ദി​വ​സം താ​മ​സി​ച്ച് ജോ​ലി ചെ​യ്യ​ണം. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ വ​ന്ന് ദി​വ​സ​വും ജോ​ലി ചെ​യ്യു​ന്ന​വ​രും ചു​രു​ങ്ങി​യ​ത് 28 ദി​വ​സം ഇ​വി​ടെ താ​മ​സി​ച്ച് ജോ​ലി ചെ​യ്യ​ണം. ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഈ ​തീ​രു​മാ​നം ബാ​ധ​ക​മാ​ണ്.
എ​ല്ലാ​വ​രും അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​തി​ര്‍​ത്തി​ക​ളി​ലെ റോ​ഡു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത് ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും മൂ​ന്ന് വീ​തം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ക​യും ചെ​യ്യും. പ​ഞ്ചാ​യ​ത്തും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും തീ​രു​മാ​നി​ക്കു​ന്ന റോ​ഡി​ലൂ​ടെ മാ​ത്രം യാ​ത്ര അ​നു​വ​ദി​ക്കും. മ​റ്റ് റോ​ഡു​ക​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്കും. യാ​ത്ര അ​നു​വ​ദി​ക്കു​ന്ന റോ​ഡു​ക​ളി​ല്‍ ക​ര്‍​ശ​ന​മാ​യ പോ​ലീ​സ് നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും. അ​തി​ര്‍​ത്തി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലെ തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്തേ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​ന്നു​പോ​കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ അ​തി​ര്‍​ത്തി റോ​ഡി​ല്‍ ആ​ധാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. ഇ​തി​നാ​യി തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തു​മാ​യി ച​ര്‍​ച്ച ന​ട​ത്തി ധാ​ര​ണ​യി​ലെ​ത്താ​ന്‍ മ​ഞ്ചേ​ശ്വ​രം മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രോ​ട് യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
ജി​ല്ല​യി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു​വും പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്‍​പ്പ​യും യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.
ആ​ളു​ക​ള്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ടം കൂ​ടു​ന്ന​ത് വീ​ണ്ടും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സി​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ളി​ലും 10 പേ​രി​ല്‍ കൂ​ടു​ത​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ മാ​സ്‌​ക് ധ​രി​ക്കു​ക​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ക​യും വേ​ണം.
ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്തു നി​ന്നും വ​രു​ന്ന​വ​ര്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ്-19 ജാ​ഗ്ര​ത വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്ക​ണം. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ വ​രു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കും. തി​രി​ച്ചു​വ​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ഇ​തേ വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഇ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​ത്സ്യ​വും പ​ച്ച​ക്ക​റി​യും മ​റ്റു​മാ​യി വ​രു​ന്ന ച​ര​ക്കു​ലോ​റി​ക​ളി​ലെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ഹോ​ട്ട​ലു​ക​ള്‍ പാ​ര്‍​സ​ല്‍ ഭ​ക്ഷ​ണം മാ​ത്ര​മേ ന​ല്‍​കാ​വൂ. രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം മേ​ഖ​ല​യി​ല്‍ ച​ര​ക്കു​ലോ​റി​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​ത്. ഹോ​ട്ട​ല്‍ പ​രി​സ​ര​ത്ത് ച​ര​ക്കു​ലോ​റി​ക​ള്‍ കൂ​ട്ട​ത്തോ​ടെ നി​ര്‍​ത്തി​യി​ട​രു​ത്.
ബേ​ക്ക​ല്‍ കോ​ട്ട ഉ​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ ഈ ​മാ​സം 31 വ​രെ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. റാ​ണി​പു​രം, പൊ​സ​ഡി​ഗും​ബെ തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​താ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഫു​ട്ബോ​ള്‍, ക്രി​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​യി​ക വി​നോ​ദ​ങ്ങ​ള്‍​ക്കും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.
ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ എം​പി, എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഭ​ര​ണാ​നു​മ​തി ന​ല്‍​കി​രു​ന്നെ​ങ്കി​ലും ഇ​വ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കേ​ര​ള മെ​ഡി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് കാ​ല​താ​മ​സം വ​രു​ത്തു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശി​ക​മാ​യി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലൂ​ടെ മെ​ഷീ​നു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ​മെ​ന്ന ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​വ​ശ്യം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.
ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എം.​സി. ക​മ​റു​ദ്ദീ​ന്‍, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​രാ​ജ​ന്‍, വി.​പി. ജാ​ന​കി, എം. ​ഗൗ​രി, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി ചാ​യി​ന്‍റ​ടി, എ.​കെ.​എം. അ​ഷ്‌​റ​ഫ്, ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ന്‍, വി.​വി. ര​മേ​ശ​ന്‍, ബി​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​എ. ജ​ലീ​ല്‍, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ്, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​എ.​ടി. മ​നോ​ജ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.