ബാ​ങ്കു​ക​ളു​ടെ കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Tuesday, July 7, 2020 12:42 AM IST
പ​യ്യാ​വൂ​ർ:​ ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് ഗ​വൺമെന്‍റ് പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം ശു​ദ്ധ ത​ട്ടി​പ്പാ​ണെ​ന്നും പാ​വ​പ്പെ​ട്ട​വ​രെ കൊ​ള്ള​യ​ടി​ക്കാ​ൻ ക​ണ്ടെ​ത്തി​യ മാ​ർ​ഗ​മാ​ണെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി.
പ​ത്ത് ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്ത ഹൗ​സിം​ഗ് ലോ​ണി​ന് സാ​ധാ​ര​ണ മാ​സ​ത്ത​വ​ണ എ​ട്ടാ​യി​രം രൂ​പ അ​ട​ച്ചാ​ൽ ര​ണ്ടാ​യി​ര​ത്തി നാ​നൂ​റ്‌ രൂ​പ പ​ലി​ശ ഇ​ന​ത്തി​ലും അ​യ്യാ​യി​ര​ത്തി അ​റു​നൂ​റ്‌ രൂ​പ മു​ത​ലി​ലി​ലും വ​ക​യി​രു​ത്തി​യ ബാ​ങ്ക് ര​ണ്ട് മാ​സ​ക്കാ​ലം പ​ണ​മ​ട​ക്കാ​ത്ത ആ​ൾ ഒ​രു​മി​ച്ച് പ​ത്താ​യി​രം അ​ട​ച്ച​പ്പോ​ൾ ഏ​ഴാ​യി​ര​ത്തി തൊ​ള്ളാ​യി​രം പ​ലി​ശ ഇ​ന​ത്തി​ലും ര​ണ്ടാ​യി​ര​ത്തി ഒ​രു​നൂ​റ് രൂ​പ മാ​ത്രം മു​ത​ലി​ലും വ​ക​യി​രു​ത്തി. ബാ​ങ്കി​ന്‍റെ ഈ ​പ​ക​ൽ​കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പൈ​മ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ഗ്ന​സ് വാ​ഴ​പ്പ​ള്ളി​ൽ, ടെ​ൻ​സ​ൺ ജോ​ർ​ജ് ക​ണ്ട​ത്തി​ൻ​ക​ര, ഫ​ൽ​ഗു​ന​ൻ മേ​ലേ​ട​ത്ത്, മാ​ത്യു ഏ​ണി​യ​ക്കാ​ട്ടി​ൽ, എം.​പി വ​ർ​ക്കി, ബേ​ബി​ച്ച​ൻ ക​ള​പ്പു​ര, ടോ​മി പാ​മ്പാ​റ, ജോ​സ് കു​മ്മി​ണി​യി​ൽ, ജോ​സ് കൊ​ച്ചു​ക​രോ​ട്ട് ,ടി.​എ ബി​നോ​യ്, ജോ​ർ​ജ് ആ​നി​ത്തോ​ട്ടം ,സി​നു ച​ക്കാ​നി​ക്കു​ന്നേ​ൽ, ജി​ജു കോ​ല​ക്കു​ന്നേ​ൽ, ജോ​സ് തെ​ക്കേ​പു​തു​പ്പ​റ​മ്പി​ൽ, തോ​മാ​ച്ച​ൻ മു​ത​ല​ക്കു​ഴി, ജി​മ്മി ത​ട്ടാ​ര​പ്പ​ള്ളി​ൽ, ഡ​യ​സ​ൺ മാ​ത്യു,ജോ​ൺ പു​ത്തേ​ട്ട്, ഷാ​ജു തേ​ക്കും​കാ​ട്ടി​ൽ, ആ​ർ​ച്ച​ത്ത് ബാ​ല​കൃ​ഷ്ണ​ൻ,സ​ജി തോ​ണ​ക്ക​ര, ജോ​ൺ​സ​ൺ അ​രി​മ​ണ്ണി​ൽ,ജോ​ൺ ത​റ​പ്പേ​ൽ, പൈ​ലി വ​ണ്ടാ​ക്കു​ന്നേ​ൽ,കെ.​എം.​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.