‌ ക​ണ്ണൂ​ർ കോ​ർ​പറേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Wednesday, July 8, 2020 1:04 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് അം​ഗ​ങ്ങ​ൾ​ക്ക് വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്‌​ട​ർ നോ​ട്ടീ​സ് ന​ൽ​കി.
രാ​വി​ലെ 11ന് ​ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​സ് ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. മേ​യ​ർ​സ്ഥാ​നം പ​ങ്കി​ടു​ന്ന​തു സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗും ത​മ്മി​ലു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​മ ബാ​ല​കൃ​ഷ്ണ​ൻ ജൂ​ൺ മൂ​ന്നി​ന് മേ​യ​ർ​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. മു​സ്‌​ലിം ലീ​ഗി​ലെ സി.​സീ​ന​ത്താ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മു​ൻ മേ​യ​ർ ഇ.​പി.​ല​ത​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്ന് എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.