സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ തൊ​പ്പി​യി​ലെ പൊ​ന്‍​തൂ​വ​ല്‍: ര​തി​കു​മാ​ര്‍
Thursday, July 9, 2020 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ണ​ല്‍-​മ​ദ്യ മാ​ഫി​യ​ക​ളു​ടെ ഏ​ജ​ന്‍റ്് എ​ന്ന വി​ശേ​ഷ​ണ​ത്തി​നൊ​പ്പം സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്തു കൂ​ടി കേ​ര​ള​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ തൊ​പ്പി​യി​ലെ പൊ​ന്‍​തൂ​വ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ര​തി​കു​മാ​ര്‍ . കൊ​ല​യ്ക്കും അ​ക്ര​മ​ത്തി​നും സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്തി​നും മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സും നേ​രി​ട്ട് ഇ​ട​പെ​ടു​ന്നു എ​ന്നു പ​റ​യു​മ്പോ​ള്‍ രാ​ജ്യ​ത്തി​ന്‍റെസു​ര​ക്ഷ​യെ ത​ന്നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ മാ​റു​ക​യാ​ണ്. ഭ​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്താ​ന്‍ കൂ​ട്ടു​നി​ന്ന​വ​ര്‍​ക്കെ​തി​രെ കോ​ഫെ​പോ​സ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​സി​സി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ന്ന ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ ​നീ​ല​ക​ണ്ഠ​ന്‍, കെ​പി​സി​സി അം​ഗം പി. ​എ. അ​ഷ്റ​ഫ​ലി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, ക​രു​ണ്‍ താ​പ്പ, എം. ​സി. പ്ര​ഭാ​ക​ര​ന്‍, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, സി. ​വി. ജെ​യിം​സ്, അ​ര്‍​ജു​ന​ന്‍ താ​യ​ല​ങ്ങാ​ടി, മ​നാ​ഫ് നു​ള്ളി​പ്പാ​ടി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.