വി​വാ​ഹി​ത​യെ​ങ്കി​ൽ വി​ല​ക്ക് !...
Saturday, July 11, 2020 12:46 AM IST
കാ​സ​ർ​ഗോ​ഡ്: ആ​യു​ർ​വേ​ദ ന​ഴ്സിം​ഗ് കോ​ഴ്സി​ന് വി​വാ​ഹി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്ന വി​ചി​ത്ര​മാ​യ നി​ബ​ന്ധ​ന ഇ​നി​യും തി​രു​ത്താ​തെ ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ്.
വി​വാ​ഹി​ത​ർ ആ​ണെ​ങ്കി​ൽ കോ​ഴ്സ് കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ഗ​ർ​ഭി​ണി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​സ​വം കാ​ര​ണം പ​ഠ​നം തു​ട​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ ക്ലി​നി​ക്ക​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​റ്റ് ഡ്യൂ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ഡ്യൂ​ട്ടി​ക​ൾ​ക്കും നി​യോ​ഗി​ക്കാ​റു​ണ്ടെ​ന്നും ഗ​ർ​ഭി​ണി​ക​ളാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തേ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​ലോ​പ്പ​തി ന​ഴ്സു​മാ​ർ​ക്ക് ഇ​ത്ത​രം വി​ല​ക്കു​ക​ളൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്നി​രി​ക്കെ ത​ങ്ങ​ളോ​ട് മാ​ത്ര​മെ​ന്താ​ണ് ഇ​ങ്ങ​നെ​യൊ​രു വി​വേ​ച​ന​മെ​ന്നാ​ണ് ആ​യു​ർ​വേ​ദ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചോ​ദ്യം.
പ്ര​സ്തു​ത വി​ഷ​യ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് കു​രു​ഡ​പ​ദ​വ് സ്വ​ദേ​ശി​നി​യാ​യ രേ​വ​തി 2018 ഡി​സം​ബ​ർ 20ന് ​ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ, കാ​സ​ർ​ഗോ​ഡ് ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ കൊ​റ​ഗ സ​മു​ദാ​യാം​ഗ​മാ​യ രേ​വ​തി ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ ന​ഴ്സിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷി​ച്ചി​രു​ന്നു.
ഷോ​ട്ട് ലി​സ്റ്റും മെ​യി​ൻ ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മെ​മ്മോ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2018 ഡി​സം​ബ​ർ 19ന് ​ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​യി. അ​പേ​ക്ഷ​യി​ൽ വി​വാ​ഹി​ത​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ത​ന്നെ തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് രേ​വ​തി​യു​ടെ പ​രാ​തി.
പ​രാ​തി സ്വീ​ക​രി​ച്ച ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി.​എ​സ്. മാ​വോ​ജി, വി​വാ​ഹി​ത​രെ പ​രി​ഗ​ണി​ക്കാ​ത്ത​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​ണെ​ന്ന് വി​ല​യി​രു​ത്തു​ക​യും നി​ബ​ന്ധ​ന​യി​ൽ മാ​റ്റം വ​രു​ത്തി 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ബ​ന്ധ​ന​യി​ൽ യാ​തൊ​രു മാ​റ്റ​വും വ​രു​ത്താ​ൻ നാ​ളി​തു​വ​രെ​യാ​യി​ട്ടും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.