വ്യാപാര നിയന്ത്രണം: പ​ഴം-​പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ള്‍ ദു​രി​ത​ത്തി​ൽ
Tuesday, July 14, 2020 12:48 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ​ഴം-​പ​ച്ച​ക്ക​റി വ്യാ​പാ​ര​ത്തി​ന് അ​പ്ര​തീ​ക്ഷി​ത ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വ്യാ​പാ​രി​ക​ള്‍ ദു​രി​ത​ത്തി​ലാ​യി.
ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ ക​ഴി​യാ​താ​യ​തോ​ടെ മു​ന്പ് കൊ​ണ്ടു​വ​ച്ച സ്റ്റോ​ക്കു​ക​ള്‍ ന​ശി​ച്ചു​പോ​കു​ന്ന​തു​മൂ​ലം വ​ന്‍ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​വു​ക. സ്റ്റോ​ക്ക് വി​ല്‍​ക്കാ​നോ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി വി​ല്‍​പ്പ​ന ന​ട​ത്താ​നോ സാ​ധി​ച്ചി​ട്ടി​ല്ല.
അ​തോ​ടൊ​പ്പം പ​ഴം- പ​ച്ച​ക്ക​റി വ​ര​വ് നി​ല​ച്ച​തോ​ടെ ജ​ന​ങ്ങ​ളും ആ​ശ​ങ്ക​യി​ലാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി ക്ഷാ​മം നേ​രി​ടേ​ണ്ടി​വ​ന്നേ​ക്കാ​മെ​ന്നാ​ണ് ഭീതി. ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ല്‍ ജി​ല്ല​യി​ല്‍ ആ​വ​ശ്യ​ത്തി​ന് പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും എ​ത്തി​ച്ചാ​ണ് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ല്‍ അ​ട​ക്ക​മു​ള്ള ക​ട​ക​ളി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.
നേ​ര​ത്തെ മൂ​ന്നു മാ​സ​ക്കാ​ല​മു​ണ്ടാ​യി​രു​ന്ന സ​ന്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ മൂ​ലം വ്യാ​പാ​ര​മേ​ഖ​ല പൊ​തു​വെ ത​ക​ര്‍​ന്നി​രു​ന്നു. ലോ​ക്ക് ഡൗ​ണി​ല്‍ ഇ​ള​വ് ല​ഭി​ച്ച​തോ​ടെ പ​തു​ക്കെ ക​ര​ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും അ​പ്ര​തീ​ക്ഷി​ത​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​ന്നി​രി​ക്കു​ന്ന​ത്.