ക​ക്ക​മ്പാ​റ​യി​ലെ ഭൂ​മി പി​ള​ര​ല്‍: നാളെ ​പ്ര​തി​ഷേ​ധ സം​ഗ​മം
Wednesday, July 15, 2020 12:28 AM IST
പ​യ്യ​ന്നൂ​ര്‍: ക​ക്ക​മ്പാ​റ​യി​ൽ ഭൂ​മി പി​ള​ർ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രു വ​ര്‍​ഷ​മാ​കാ​റാ​യി​ട്ടും പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ സ്വ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​യ്ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം നാളെ ​ക​ക്ക​മ്പാ​റ​യി​ല്‍ പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സം​ഗ​മം രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 17ന് ​രാ​വി​ലെ മു​ത​ലാ​ണ് രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ ജം​ഗ്ഷ​ന് കി​ഴ​ക്ക് ഭാ​ഗ​ത്താ​യി ഭൂ​മി പി​ള​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പാ​റ​ക്കെ​ട്ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ അ​നു​ബ​ന്ധ വി​ള്ള​ലു​ക​ള്‍ കാ​ണ​പ്പെ​ട്ട​ത് പാ​റ​ക്കെ​ട്ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രി​ലും പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കി​യി​രു​ന്നു. അ​തി​നു​ശേ​ഷം ജി​ല്ലാ ക​ള​ക്ട​റും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പ​ഠ​ന​സം​ഘം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ​ഠ​ന​സം​ഘ​ങ്ങ​ളും ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ള്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ത​വ​ണ മാ​റ്റി​ത്താ​മ​സി​പ്പി​ച്ച പ​രി​സ​ര​വാ​സി​ക​ളെ വീ​ണ്ടും മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത്ര​യും ഭീ​തി​ജ​ന​ക​മാ​യ അ​വ​സ്ഥ​യാ​യി​ട്ടും അ​ധി​കൃ​ത​ര്‍ കാ​ണി​ക്കു​ന്ന ഉ​ദാ​സി​ന​ത​ക്കെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.