മൗ​ക്കോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഇനി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ം
Sunday, August 2, 2020 12:40 AM IST
കു​ന്നും​കൈ: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ മൗ​ക്കോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഇ​നി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം. ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ളെ രാ​വി​ലെ 10.30 ന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ന​ട​ത്തും.
ഇ​തോ​ടൊ​പ്പം ആ​ര്‍​ദ്രം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ല്‍ നാ​ല് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി പ്ര​ഖ്യാ​പി​ക്കും. ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള എ​ഫ്എ​ച്ച്‌​സി ച​ട്ട​ഞ്ചാ​ല്‍, പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള എ​ഫ്എ​ച്ച്‌​സി പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ എ​ഫ്എ​ച്ച്‌​സി ഉ​ടു​മ്പു​ന്ത​ല, വ​ലി​യ​പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ എ​ഫ്എ​ച്ച്‌​സി വ​ലി​യ​പ​റ​മ്പ് എ​ന്നി​വ​യാ​ണ് മ​റ്റു​ള്ള​വ.
മൗ​ക്കോ​ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ 38 ല​ക്ഷം രൂ​പ മു​ത​ല്‍​മു​ട​ക്കി​ല്‍ പു​തി​യ കെ​ട്ടി​ട​വും ലാ​ബ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സി​എ​ച്ച്‌​സി​യാ​യി ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ ഇ​വി​ടെ ആ​രോ​ഗ്യ​സേ​വ​ന​രം​ഗ​ങ്ങ​ളി​ല്‍ മി​ക​ച്ച മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് വാ​ര്‍​ഡ് അം​ഗ​വും പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ പി.​വി. അ​നു പ​റ​ഞ്ഞു.