പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ബി​ആ​ര്‍​സി​ക​ളി​ല്‍ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി
Monday, August 3, 2020 12:51 AM IST
കാ​സ​ര്‍​ഗോ​ഡ്: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും സ​ഹാ​യ​മൊ​രു​ക്കു​ന്ന​തി​നാ​യി സ​മ​ഗ്ര ശി​ക്ഷ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ബി​ആ​ര്‍​സി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് തു​ട​ങ്ങു​ന്ന ഹെ​ല്‍​പ്പ് ഡെ​സ്‌​കു​ക​ള്‍ ഇ​ന്നു​മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ല്‍ മു​ത​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ ഹെ​ല്‍​പ്പ് ഡെ​സ്‌​കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ ഒ​ഴി​വാ​ക്കി​യാ​ണ് കേ​ന്ദ്ര​ങ്ങ​ള്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഹെ​ല്‍​പ്പ് ഡെ​സ്‌​കു​ക​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി അ​പേ​ക്ഷ ന​ല്‍​കു​ന്ന​തോ​ടൊ​പ്പം പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​നി​വാ​ര​ണ​ത്തി​നും അ​വ​സ​ര​മു​ണ്ടാ​കും. ഹൊ​സ്ദു​ര്‍​ഗ് ബി​ആ​ര്‍​സി​യു​ടെ കീ​ഴി​ല്‍ നീ​ലേ​ശ്വ​രം എ​ന്‍​കെ​ബി​എം യു​പി​എ​സ്, ഹൊ​സ്ദു​ര്‍​ഗ് ബി​ആ​ര്‍​സി, ബേ​ളൂ​ര്‍ ജി​യു​പി​എ​സ്, മ​ടി​ക്കൈ സെ​ക്ക​ന്‍​ഡ് ജി​വി​എ​ച്ച്എ​സ്എ​സ്, ചാ​മു​ണ്ഡി​ക്കു​ന്ന് ജി​എ​ച്ച്എ​സ് എ​ന്നീ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലും ചി​റ്റാ​രി​ക്കാ​ല്‍ ബി​ആ​ര്‍​സി​യു​ടെ കീ​ഴി​ല്‍ ക​രി​മ്പി​ല്‍ എ​ച്ച്എ​സ് കു​മ്പ​ള​പ്പ​ള്ളി, ബി​ആ​ര്‍​സി ചി​റ്റാ​രി​ക്കാ​ല്‍, വി​മ​ല എ​ല്‍​പി​എ​സ് ഭീ​മ​ന​ടി, ജി​എ​ച്ച്എ​സ്എ​സ് ബ​ളാ​ല്‍, ജി​യു​പി​എ​സ് ക​ണ്ണി​വ​യ​ല്‍ എ​ന്നീ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് ഹെ​ല്‍​പ്പ് ഡെ​സ്‌​കു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്.
ബേ​ക്ക​ല്‍ ബി​ആ​ര്‍​സി​യു​ടെ കീ​ഴി​ല്‍ ജി​ഡ​ബ്ല്യു എ​ല്‍​പി​എ​സ് ബാ​രെ, ജി​യു​പി​എ​സ് പ​ള്ളി​ക്ക​ര, ജി​യു​പി​എ​സ് പു​തി​യ​ക​ണ്ടം എ​ന്നീ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളും ചെ​റു​വ​ത്തൂ​ര്‍ ബി​ആ​ര്‍​സി​യു​ടെ കീ​ഴി​ല്‍ നാ​ലി​ലാം​ക​ണ്ടം ജി​യു​പി​എ​സ്, ചെ​റു​വ​ത്തൂ​ര്‍ ബി​ആ​ര്‍​സി, ജി​ഡ​ബ്ലു യു​പി​എ​സ് ചെ​റു​വ​ത്തൂ​ര്‍, എ​എ​ല്‍​പി​എ​സ് നോ​ര്‍​ത്ത് തൃ​ക്ക​രി​പ്പൂ​ര്‍, ജി​എ​ല്‍​പി​എ​സ് മാ​ട​ക്കാ​ല്‍ എ​ന്നീ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളും മ​ഞ്ചേ​ശ്വ​രം ബി​ആ​ര്‍​സി​യു​ടെ കീ​ഴി​ല്‍ ബി​ആ​ര്‍​സി ഓ​ഫീ​സ് മു​ളി​ഞ്ച, ജി​യു​പി​എ​സ് ക​ടം​ബാ​ര്‍ എ​ന്നീ ര​ണ്ടു​കേ​ന്ദ്ര​ങ്ങ​ളും കാ​സ​ര്‍​ഗോ​ഡ് ബി​ആ​ര്‍​സി​യു​ടെ കീ​ഴി​ല്‍ എ​ല്‍​പി​എ​സ് ക​ല്ലം​കൈ, ബി​ആ​ര്‍​സി ഓ​ഫീ​സ് ഉ​ളി​യ​ത്ത​ടു​ക്ക, എ​യു​പി​എ​സ് കു​റ്റി​ക്കോ​ല്‍, ജി​എ​ച്ച്എ​സ്എ​സ് കു​ണ്ടം​കു​ഴി എ​ന്നീ നാ​ല് കേ​ന്ദ്ര​ങ്ങ​ളു​മാ​ണു​ള്ള​ത്.