വ​യോ​ധി​ക ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​താ​യി സം​ശ​യം; മ​ഞ്ചു​ച്ചാ​ലി​ല്‍ തെ​ര​ച്ചി​ല്‍
Tuesday, August 4, 2020 1:14 AM IST
ഭീ​മ​ന​ടി: കൊ​ന്ന​ക്കാ​ട് മ​ഞ്ചു​ച്ചാ​ലി​ല്‍ വ​യോ​ധി​ക ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​താ​യി സം​ശ​യം. കൊ​ന്ന​ക്കാ​ട് പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ അ​ന്തു​മാ​യി​യു​ടെ ഭാ​ര്യ കൗ​ല​ത്തു​മ്മ​യെ​യാ​ണ് കാ​ണാ​താ​യ​ത്.
ചാ​ലി​നു സ​മീ​പം ഇ​വ​രു​ടെ വ​സ്ത്രം ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ന്‍ റ​സ്‌​ക്യൂ ടീ​മും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

കു​റ്റി​ക്കോ​ല്‍ പ​ടു​പ്പ് പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട്ടു

ബ​ന്ത​ടു​ക്ക: കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ല്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ടു​പ്പ് ടൗ​ണ്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട്ടു.
രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ആ​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു​പേ​രു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.
നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് ലം​ഘി​ച്ച് പ​ല​ച​ര​ക്കു ക​ട തു​റ​ന്ന​തി​നും മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നും ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു.