ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍
Tuesday, August 4, 2020 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പി​ലാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യാ​യി.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന
ക​ട​ക​ള്‍​ എല്ലാദിവസവും
ജി​ല്ല​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്ക് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി അ​റി​യി​ച്ചു. ഇ​തു​വ​രെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ല്ലാ ക​ട​ക​ള്‍​ക്കും ദി​വ​സ​വും രാ​വി​ലെ എ​ട്ട് മു​ത​ല്‍ രാ​ത്രി ഒ​ൻ​പ​ത് വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാം. കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടു​ത​ലു​ള്ള ക്ല​സ്റ്റ​റു​ക​ളു​ടെ 100 ച​തു​ര​ശ്ര​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ മാ​ത്രം ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.
ക​ട​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​ട​മ​ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ക​ട​യ്ക്ക് അ​ക​ത്തും പു​റ​ത്തും ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​ത്. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന ക​ട​ക​ള്‍ ഏ​ഴു​ദി​വ​സ​ത്തേ​ക്ക് അ​ട​പ്പി​ക്കും. എ​സി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​ക​ളി​ല്‍ ഉ​ട​മ​യ്ക്കോ ജീ​വ​ന​ക്കാ​ര്‍​ക്കോ കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യാ​ല്‍ ജീ​വ​ന​ക്കാ​ര്‍ 14 ദി​വ​സ​ത്തേ​ക്ക് ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണം. ക​ട​ക​ള്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി വീ​ണ്ടും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല.
ക​ര്‍​ണാ​ട​ക​യി​ല്‍ ദി​വ​സേ​ന
പോ​യിവ​രാൻ റഗുലർ പാസ്
ക​ര്‍​ണാ​ട​ക​യി​ല്‍ ദി​വ​സേ​ന പോ​യി വ​രു​ന്ന​വ​ര്‍​ക്കാ​യു​ള്ള റ​ഗു​ല​ര്‍ പാ​സ് സം​വി​ധാ​നം പു​ന​രാ​രം​ഭി​ക്കും. ഇ​വ​ര്‍ ഏ​ഴു​ദി​വ​സം കൂ​ടു​മ്പോ​ള്‍ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണം. വി​വാ​ഹം, മ​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ള്‍​ക്കും ഉ​പാ​ധി​ക​ളോ​ടെ അ​ന്ത​ര്‍​സം​സ്ഥാ​ന​യാ​ത്ര അ​നു​വ​ദി​ക്കും. ഇ​വ​രും ക​ര്‍​ണാ​ട​ക​യി​ലോ കേ​ര​ള​ത്തി​ലോ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തേ​ണ്ട​താ​ണ്.
പ​ഴം, പ​ച്ച​ക്ക​റി
വാഹനങ്ങൾക്ക് അനുമതി
പ​ഴം, പ​ച്ച​ക്ക​റി എ​ന്നി​വ കൊ​ണ്ടു​വ​രു​ന്ന​തി​ന് ജി​ല്ല​യി​ല്‍ നി​ന്ന് ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്ക് പോ​കാ​ന്‍ ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ന​ല്‍​കു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം. ജീ​വ​ന​ക്കാ​ര്‍ ഏ​ഴു​ദി​വ​സം കൂ​ടു​മ്പോ​ള്‍ സൗ​ജ​ന്യ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക​ണം. ഈ ​വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ ഏ​തെ​ല്ലാം ക​ട​ക​ളി​ലാ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളും ജീ​വ​ന​ക്കാ​ര്‍ സൂ​ക്ഷി​ക്ക​ണം.
നിയന്ത്രണങ്ങളോടെ ഓട്ടോറിക്ഷ
നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​വു​ന്ന​താ​ണ്. ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ലെ​യും കെ​എ​സ്ടി​പി റോ​ഡ​രി​കി​ലെ​യും ഹോ​ട്ട​ലു​ക​ള്‍​ക്ക് രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കി​ട്ട് ഒ​മ്പ​ത് വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാം. എ​ന്നാ​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി​യി​ല്ല. ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി മാ​ത്രം ന​ല്‍​ക​ണം.
ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്‍​പ്പ, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളാ​യ കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, രാ​ഘ​വ​ന്‍ വെ​ളു​ത്തോ​ളി, ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി നാ​രാ​യ​ണ​ന്‍ പൂ​ജാ​രി, ഹ​യ​ര്‍ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി ടി.​വി. ബാ​ല​ന്‍, ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി ഇ​മ്മാ​നു​വ​ല്‍, വ്യ​വ​സാ​യി എ​ച്ച്. ഗോ​കു​ല്‍​ദാ​സ് ക​മ്മ​ത്ത് എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.