ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​വ​ഗ​ണി​ച്ചത് പ്ര​തി​ഷേ​ധാ​ർ​ഹം: എ​ൻ​ജി​ഒ അ​സോ.
Tuesday, August 11, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ​രി​പാ​ടി​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ അ​വ​ഗ​ണി​ച്ചു പോ​ലീ​സ് വ​കു​പ്പി​ന് ന​ൽ​കി​യ തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ദാ​മോ​ദ​ര​ൻ. കോ​വി​ഡ് രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഫീ​ൽ​ഡ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും പ​ബ്ലി​ക് ഹെ​ൽ​ത്ത് നേ​ഴ്സ്മാ​രു​മാ​ണ് മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത്.
കോ​വി​ഡ് പോ​സ​ിറ്റീ​വ് കേ​സു​ള്ള​വ​രു​ടെ വീ​ട് ക​ണ്ടെ​ത്തു​ക​യും വീ​ട്ടു​കാ​ർ​ക്കും മാ​റ്റു​ള്ള​വ​ർ​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും അ​വ​ർ​ക്ക് ടെ​സ്റ്റി​നു​ള്ള സൗ​ക​ര്യം ചെ​യ്തു കൊ​ടു​ക്കു​ന്ന​തും ഇ​വ​രാ​ണ്.
അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നും വി​ദേ​ശ രാ​ജ്യ​ത്ത് നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ചെ​യ്ത​ത് കൊ​ടു​ക്കു​ന്ന​തും ഇ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഫീ​ൽ​ഡ് വ​ർ​ക്ക​ർ​മാ​രാ​യ ഇ​വ​ർ​ക്ക് പി​പി​ഇ കി​റ്റ് ഇ​തു​വ​രെ​യും അ​നു​വ​ദി​ച്ചി​ട്ടി​ല്ല.
ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ജെ​എ​ച്ച്ഐ​മാ​രും ജെ​പി​എ​ച്ച്എ​ൻ​മാ​രു​മാ​ണ് ചെ​യ്യു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന ഇ​വ​ർ​ക്ക് പി​പി​ഇ കി​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഫീ​ൽ​ഡ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ ത​ന്നെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ യാ​ത്രാ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.