ഉ​ദു​മ​യി​ൽ സ്ഥി​തി അ​തീ​വ​ഗു​രു​ത​രം
Wednesday, August 12, 2020 12:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്നു. തീ​ര​ദേ​ശ​മേ​ഖ​ല​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ലും ഈ ​മേ​ഖ​ല​യി​ൽ വേ​റെ ആ​ശു​പ​ത്രി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും ഇ​ന്ന​ലെ കോ​ട്ടി​ക്കു​ളം ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ൽ താ​ത്കാ​ലി​ക ക്ലി​നി​ക് ആ​രം​ഭി​ച്ചി​രു​ന്നു.
ഇ​വി​ടെ ഇ​ന്ന​ലെ വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്കാ​യി ചി​കി​ത്സ​യ്ക്കെ​ത്തി​യ 35 പേ​രി​ൽ 25 പേ​ർ​ക്കും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഈ 25 ​പേ​രെ​യും കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ 19 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച 124 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 73 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച 48 ശ​ത​മാ​ന​മാ​യി​രു​ന്നു രോ​ഗ​വ്യാ​പ​ന​മെ​ങ്കി​ൽ ഇ​ന്ന​ലെ അ​ത് 76 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ​മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ 60 വ​യ​സ് പി​ന്നി​ട്ട​വ​രെ​യും പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യും ഗ​ർ​ഭി​ണി​ക​ളെ​യും നാ​ളെ കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ 120 പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്.
ഇ​തി​ൽ 90 ശ​ത​മാ​ന​വും തീ​ര​ദേ​ശ​മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണ്. ആ​വ​ശ്യ​ത്തി​ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ല്ലാ​ത്ത​ത് ഇ​വി​ടു​ത്തെ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.