കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി: അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം-കെ.​സി. ജോ​സ​ഫ്
Wednesday, August 12, 2020 12:54 AM IST
ശ്രീ​ക​ണ്ഠ​പു​രം: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ കാ​ര്‍​ഷി​കവി​ള​ക​ള്‍​ക്കും വീ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​സ്തു​വ​ക​ക​ള്‍​ക്കും ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ടപ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ക​ന​ത്ത മ​ഴ​യി​ലും വെ​ള്ളപ്പൊ​ക്ക​ത്തി​ലും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​മാ​ണു സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഗ്രാ​മീ​ണറോ​ഡു​ക​ളും മ​ല​യോ​ര ഹൈ​വേ ഉ​ള്‍​പ്പെ​ടെ​യു​ള്ള റോ​ഡു​ക​ളും വ​ലി​യതോ​തി​ല്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. മ​ഴ അ​വ​സാ​നി​ക്കു​ന്ന മു​റയ്​ക്ക് ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ഇ​തുസം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യ​താ​യും കെ.​സി. ജോ​സ​ഫ് അ​റി​യി​ച്ചു.