ഇ​നി കോ​വി​ഡ് പ​രി​ശോ​ധ​ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മു​ന്‍​കൂ​ര്‍ അ​നു​വാ​ദ​ത്തോ​ടെ മാ​ത്രം
Friday, August 14, 2020 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യു​ള്ള പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മു​ന്‍​കൂ​ര്‍ അ​നു​വാ​ദ​ത്തോ​ടെ നി​ശ്ച​യി​ച്ച സ​മ​യ​ത്ത് മാ​ത്രം എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. വി. ​രാം​ദാ​സ് അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ര്‍ മൂ​ക്കും വാ​യും മ​റ​യു​ന്ന രീ​തി​യി​ല്‍ ശ​രി​യാ​യ വി​ധ​ത്തി​ല്‍ മാ​സ്‌​ക് ധ​രി​ക്ക​ണം. പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ ത​മ്മി​ല്‍ ചു​രു​ങ്ങി​യ​ത് ര​ണ്ടു​മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം. ഇ​വി​ടെ എ​ത്തു​ന്ന​തി​നു​മു​മ്പും ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യോ ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കു​ക​യോ ചെ​യ്യ​ണം.
പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​യ​വ​ര്‍ പ​രി​ശോ​ധ​നാ ഫ​ലം അ​റി​യു​ന്ന​ത് വ​രെ ക​ര്‍​ശ​ന​മാ​യി ഹോം ​ക്വാ​റ​ന്റീ​ന്‍ പാ​ലി​ക്കേ​ണ്ട​താ​ണ്. ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും മൂ​ക്കും വാ​യും തൂ​വാ​ല​കൊ​ണ്ട് മ​റ​ച്ചു​പി​ടി​ക്ക​ണം. 10 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, നി​ത്യ​രോ​ഗി​ക​ള്‍ എ​ന്നി​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട​രു​ത്. പ​രി​ശോ​ധ​നാ ഫ​ലം അ​റി​യു​ന്ന​തി​നാ​യി ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും ചു​മ​ത​ല​പ്പെ​ടു​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ ബ​ന്ധ​പ്പെ​ട​ണം. ഫ​ലം അ​റി​ഞ്ഞ​തി​നു​ശേ​ഷ​വും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​ത്രം പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ഡി​എം​ഒ നി​ര്‍​ദേ​ശി​ച്ചു.