കോ​വി​ഡ് ബാധിതർക്ക് വീ​ടു​ക​ളി​ല്‍ കി​ട​ത്തിച്ചി​കി​ത്സ ആ​രം​ഭി​ച്ചു
Saturday, August 15, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: ആ​ര്‍ടിപി​സി ആ​ര്‍, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​നാ ഫ​ലം പോ​സ​റ്റീ​വാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളെ വീ​ടു​ക​ളി​ല്‍ കി​ട​ത്തി​യു​ള്ള ചി​കി​ത്സ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു.​ സം​സ്ഥാ​ന​ത്ത് ത​ന്നെ ഇ​ത് ആ​ദ്യ​മാ​യി​ട്ട് ആ​രം​ഭി​ക്കു​ന്ന​ത് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലാണ്. ഓ​ഗ​സ്റ്റ് 12 നാ​ണ് ജി​ല്ല​യി​ല്‍ ഇ​തി​ന് തു​ട​ക്കം കു​റി​ച്ച​ത്.
ഓ​ഗ​സ്റ്റ് 14ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത 77 കോ​വി​ഡ് രോ​ഗി​ക​ളെ​യാ​ണ് ഇ​ങ്ങ​നെ വീ​ടു​ക​ളി​ല്‍ കി​ട​ത്തിച്ചി​കി​ത്സി​ക്കു​ന്ന​ത്.​ ചെ​റു​വ​ത്തൂ​ര്‍ 19, കാ​സ​ര്‍​ഗോഡ് പ​ത്ത്, തൃ​ക്ക​രി​പ്പൂ​ര്‍, മ​ഞ്ചേ​ശ്വ​രം ആ​റു വീ​തം, ഉ​ദു​മ, അ​ജാ​നൂ​ര്‍, ചെ​മ്മ​നാ​ട് അ​ഞ്ച് വീ​തം, കാ​ഞ്ഞ​ങ്ങാ​ട്, പ​ള്ളി​ക്ക​ര നാ​ലു വീ​തം, ക​ള്ളാ​ര്‍, ക​യ്യൂ​ര്‍-​ചീ​മേ​നി, പ​ട​ന്ന ര​ണ്ട് വീ​തം, ചെ​ങ്ക​ള, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, മം​ഗ​ല്‍​പ്പാ​ടി, നീ​ലേ​ശ്വ​രം, പു​ല്ലൂ​ര്‍-​പെ​രി​യ, പി​ലി​ക്കോ​ട്, പു​ത്തി​ഗൈ ഒ​ന്ന് വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ വീ​ട്ടി​ല്‍ കി​ട​ത്തിച്ചി​കി​ത്സി​ക്കു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം.
വീ​ടു​ക​ളി​ല്‍ കി​ട​ത്തിച്ചി​കി​ത്സി​ക്കു​ന്ന കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഡോ​ക്ട​ര്‍​മാ​ര്‍ ടെ​ലി​മെ​ഡി​സി​ന്‍ വ​ഴി മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്നു.​ ഇ​ത്ത​രം രോ​ഗി​ക​ള്‍​ക്ക് സ്വ​യം നി​രീ​ക്ഷി​ച്ച്,മാ​റ്റ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​വും ന​ല്‍​കി​യി​ട്ടു​ണ്ട്.​ അ​ത​ത് പ​ഞ്ചാ​യ​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രു​ടെ ചി​കി​ത്സാ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ജി​ല്ലാ​ത​ല​ത്തി​ല്‍ ചെ​മ്മ​ട്ടം​വ​യ​ല്‍ സ​യ​ന്‍​സ് പാ​ര്‍​ക്കി​ലെ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നു​ള്ള​വ​ര്‍ ഫോ​ണ്‍​വ​ഴി രോ​ഗി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്. ​
രോ​ഗി​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ശാ​രി​രീ​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ആ​വി​ശ്യ​മാ​യ എ​ല്ലാ സ​ജ്ജീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. വി. ​രാം​ദാ​സ് പ​റ​ഞ്ഞു.​ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദ്ധം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ​ത​ല മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ടെ​ലി കൗ​ണ്‍​സിലിംഗും ല​ഭ്യ​മാ​ണ്.
കോ​വി​ഡ് രോ​ഗി​ക​ളെ പാ​ര്‍​പ്പി​ക്കു​ന്ന വീ​ടു​ക​ളി​ല്‍ വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി​യു​ടെ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.