കി​ണ​ര്‍ റീ​ചാ​ര്‍​ജ് യൂ​ണി​റ്റ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
Wednesday, September 16, 2020 1:13 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ക​ന​ക​ത്തൊ​ടി നീ​ര്‍​ത്ത​ട പ​ദ്ധ​തി​യി​ല്‍ കി​ണ​ര്‍ റീ​ചാ​ര്‍​ജ് യൂ​ണി​റ്റ് പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ല​ത നി​ര്‍​വ​ഹി​ച്ചു. 50 കി​ണ​ര്‍ റീ​ചാ​ര്‍​ജ് യൂ​ണി​റ്റാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഫി​ല്‍​ട്ട​റോ​ടു കൂ​ടി​യു​ള്ള ഒ​രു കി​ണ​ര്‍ റീ​ചാ​ര്‍​ജ് യൂ​ണി​റ്റി​ന് 26,193 രൂ​പ​ല​ഭി​ക്കും. 10 ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​ണ്. കൂ​ടാ​തെ വി​വി​ധ മ​ണ്ണു ജ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളാ​യ കോ​ണ്ടൂ​ര്‍ ടെ​റ​സിം​ഗ്, റീ​ചാ​ര്‍​ജ് പി​റ്റ് വി​ത്ത് പാ​ര​പ്പെ​റ്റ് വാ​ള്‍, മ​ഴ​ക്കു​ഴി എ​ന്നി​വ​യും 90 ശ​ത​മാ​നം സ​ബ്‌​സി​ഡി​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31ന് ​അ​വ​സാ​നി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 8547466121, 9497608686 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.