ബി​ജെ​പി മാ​ർ​ച്ചി​നി​ടെ ബാ​രി​ക്കേ​ഡ് വീ​ണ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്
Thursday, September 17, 2020 12:52 AM IST
തൃ​ക്ക​രി​പ്പൂ​ർ: ജ്വ​ല്ല​റി നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ൽ എം.​സി. ക​മ​റു​ദീ​ൻ എം​എ​ൽ​എ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ​യു​ടെ പ​ട​ന്ന എ​ട​ച്ചാ​ക്കൈ​യി​ലെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
തൃ​ക്ക​രി​പ്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് പോ​ലീ​സ് എ​ട​ച്ചാ​ക്കൈ എ​യു​പി സ്‌​കൂ​ളി​ന് മു​ന്നി​ൽ റോ​ഡി​ൽ ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ന​ട​ന്നു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ ബാ​രി​ക്കേ​ഡ് മ​റി​ഞ്ഞു വീ​ണ​പ്പോ​ൾ താ​ങ്ങു​ന്ന​തി​നി​ട​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി എം.​പി. വി​നോ​ദ്‌​കു​മാ​ർ, കെ​എ​പി നാ​ലാ​മ​ത് ബ​റ്റാ​ലി​യ​ൻ അം​ഗം കെ.​ടി. ഷാ​ന​വാ​സ് എ​ന്നി​വ​രു​ടെ ക​
യ്യി​ൽ പ​രി​ക്കേ​റ്റു.
മു​ള്ളു​ക​മ്പി കൈ​യി​ൽ ത​ട്ടി ഷാ​ന​വാ​സി​ന്‍റെ കൈ​ത്ത​ണ്ട​യി​ൽ മു​റി​വേ​റ്റു. ഡി​വൈ​എ​സ്പി​ക്ക് ഉ​ള്ളം ക​യ്യി​ൽ ചെ​റു​താ​യി മു​റി​വേ​റ്റു. മാ​ർ​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ.​ശ്രീ​കാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​മ​നു​ലാ​ൽ, എം. ​ഭാ​സ്ക​ര​ൻ, വേ​ലാ​യു​ധ​ൻ കൊ​ട​വ​ലം, പി. ​ബ​ൽ​രാ​ജ്, സി.​വി. സു​രേ​ഷ്, ഷി​ബി​ൻ ഒ​ള​വ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.