ഉ​മ്മ​ൻ​ചാ​ണ്ടി​യെ അ​ധി​ക്ഷേ​പി​ച്ച ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സ്
Thursday, September 17, 2020 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ​യും കു​ടും​ബ​ത്തെ​യും അ​ധി​ക്ഷേ​പി​ച്ച് ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റും കേ​ര​ള മു​നി​സി​പ്പ​ൽ ആ​ൻ​ഡ് കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ഫ് യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വു​മാ​യ കെ.​വേ​ണു​ഗോ​പാ​ല​നെ​തി​രെ​യാ​ണ് ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്താ​ണ് പ​രാ​തി ന​ൽ​കി​യ​ത്.
പൊ​തു​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ഷേ​പി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ന്ദേ​ശം അ​യ​ച്ചെ​ന്നാ​ണ് കേ​സ്.

സ​സ്പെ​ൻ​ഡ് ചെ​യ്യ​ണം
കാ​ഞ്ഞ​ങ്ങാ​ട്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ​യും കു​ടും​ബ​ത്തെ​യും അ​ധി​ക്ഷേ​പി​ച്ച മു​നി​സി​പ്പ​ൽ ജീ​വ​ന​ക്കാ​ര​നെ ഉ​ട​ൻ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഒാ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ച്യു​ത​ൻ മു​റി​യ​നാ​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഒ.​വി.​പ്ര​ദീ​പ്, നി​ധീ​ഷ് ക​ട​യ​ങ്ങ​ൻ, ശ്രീ​ജു തോ​യ​മ്മ​ൽ, ബാ​ല​ൻ മു​ട്ടി​ൽ, ര​ഞ്ജി​ത്ത്, പ്ര​ദീ​പ​ൻ പ​ന​ങ്കാ​വ്, രാ​ജ​ൻ ഐ​ങ്ങോ​ത്ത്, ഷി​ഹാ​ബ് കാ​ർ​ഗി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.