യു​വ​തി ഭ​ര്‍​തൃ​വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Thursday, September 17, 2020 9:44 PM IST
കാ​ഞ്ഞ​ങ്ങാ​ട്: യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
പു​ല്ലൂ​ര്‍ ഉ​ദ​യ​ന​ഗ​റി​ലെ പ്ര​വാ​സി​യാ​യ ഷു​ക്കൂ​റി​ന്‍റെ ഭാ​ര്യ റം​സീ​ന (25) യാ​ണു മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ പ്രാ​ര്‍​ഥ​ന​യി​ലാ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ച​ട്ട​ഞ്ചാ​ലി​ലെ മു​ഹ​മ്മ​ദി​ന്‍റെ​യും റ​സി​യ​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ള്‍: ഷ​ഹ ഫാ​ത്തി​മ, ഷ​മ്മാ​സ്. സ​ഹോ​ദ​ര​ങ്ങ​ള്‍: റാ​ഹി​ദ്, ഷാ​ലു, ജം​ഷീ​ന.