സ​ർ​വീ​സ് ബു​ക്ക് തി​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ത​ട​വും പി​ഴ​യും
Saturday, September 19, 2020 12:37 AM IST
ക​ണ്ണൂ​ർ: സ്വ​ന്തം സ​ർ​വീ​സ് ബൂ​ക്കി​ലെ ജ​ന​ന തീ​യ​തി തി​രു​ത്തി കൂ​ടു​ത​ൽ വ​ർ​ഷം സ​ർ​വീ​സ് ന​ട​ത്തി​യ വാ​ണി​ജ്യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ര​ണ്ടു വ​ർ​ഷം ത​ട​വും പി​ഴ​യും. ക​ണ്ണൂ​ർ വാ​ണി​ജ്യ നി​കു​തി ഓ​ഫീ​സി​ലെ മു​ൻ സെ​യി​ൽ സ് ​ടാ​ക്സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി എം.​എം. ക​മാ (57) ലി​നെ​യാ​ണ് കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് കോ​ട​തി ര​ണ്ടു​വ​ർ​ഷം ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. അ​ധി​ക​മാ​യി ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്ത വ​ക​യി​ൽ 2, 47, 562 രൂ​പ​യു​ടെ ബാ​ധ്യ​ത ഉ​ണ്ടാ​യെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ.