‘ആരോഗ്യം’ നന്നാക്കാൻ ഈ സമരം
Wednesday, September 23, 2020 12:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്നും കോ​വി​ഡ് ഹോ​സ്പി​റ്റ​ലു​ക​ളി​ലും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ടാ​റ്റാ ആ​ശു​പ​ത്രി​യി​ലും കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജും പൂ​ർ​ണ​സ​ജ്ജ​മാ​ക്ക​ണം എ​ന്നും നി​യ​മി​ച്ച ഡോ​ക്ട​ർ​മാ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് മാ​റ്റി നി​യ​മി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള റ​വ​ന്യൂ മ​ന്ത്രി കാ​ണി​ക്കു​ന്ന അ​ലം​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി .
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​പി. പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ഫൈ​സ​ൽ, ഹ​രീ​ഷ് പി. ​നാ​യ​ർ, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത്, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, രാ​കേ​ഷ് പെ​രി​യ, ഇ​സ്മ​യി​ൽ ചി​ത്താ​രി, സ​ത്യ​നാ​ഥ​ൻ പ​ത്ര​വ​ള​പ്പി​ൽ, ഷു​ഹൈ​ബ് തൃ​ക്ക​രി​പ്പൂ​ർ, രാ​ജേ​ഷ് ത​മ്പാ​ൻ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, സ​ന്തു ടോം ​ജോ​സ്, അ​നൂ​പ് ക​ല്യോ​ട്ട്, മാ​ത്യു ബ​ദി​യ​ടു​ക്ക, സോ​ണി പൊ​ടി​മ​റ്റം, ന​വ​നീ​ത് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
കാ​സ​ർ​ഗോ​ഡ്: ആ​തു​ര​ശു​ശ്രൂ​ഷാ രം​ഗ​ത്ത് ജി​ല്ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക മു​ന്നൊ​രു​ക്ക​ങ്ങ​ൾ വാ​യ്ത്താ​രി​യി​ൽ മാ​ത്ര​മാ​യൊ​തു​ക്കി​യ ഇ​ട​ത് സ​ർ​ക്കാ​ർ ആ​തു​ര​മേ​ഖ​ല​യി​ൽ കാ​സ​ർ​ഗോ​ട്ടെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണ്.
ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ടാ​റ്റാ​യു​ടെ കോ​വി​ഡ് ആ​ശു​പ​ത്രി സ​മു​ച്ച​യ​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി സ​ർ​ക്കാ​രി​ന് കൈ​മാ​റി​യെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കി​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം ആ​ശ്ര​യി​ക്കു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത് പാ​വ​പ്പെ​ട്ട​വ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​ഫി​യ​ക​ളു​മാ​യി സി​പി​എ​മ്മി​നു​ള്ള ര​ഹ​സ്യ​ബ​ന്ധ​വും ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലു​ണ്ടോ എ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ജി​ല്ല​യി​ലെ സ്വ​കാ​ര്യ-​സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ൾ ആ​യു​ഷ്മാ​ൻ ഭാ​ര​ത് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ​രാ​വി​ലെ 11ന് ​മു​സ്‌​ലിം ലീ​ഗ് കാ​ഞ്ഞ​ങ്ങാ​ട് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി ഡി​എം​ഒ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും കൊ​ട്ടി​ഘോ​ഷി​ച്ച ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​തു​വ​രെ തു​ട​ങ്ങാ​തെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി ലോ​ബി​ക​ളു​മാ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഒ​ത്തു​ക​ളി​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഒ​പി അ​ട​ക്ക​മു​ള്ള സം​വി​ധാ​നം മാ​റ്റാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യും എ​ടു​ത്തു​ചാ​ട്ട​വും കാ​ര​ണം കെ​ട്ടി​ട​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ടാ​റ്റാ ആ​ശു​പ​ത്രി​യി​ലും സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​തെ പ്ര​സ​വം അ​ട​ക്ക​മു​ള്ള മ​റ്റി​ത​ര രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി​യെ​യും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പി​ൻ​മാ​റ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.