മൂ​ന്ന​ര​ മാ​സം പ്രാ​യ​മു​ള്ള കു​രു​ന്നി​ന്‍റെ ചി​കി​ത്സ​യ്ക്ക് 2.33 ല​ക്ഷം രൂ​പ കൈ​മാ​റി
Saturday, September 26, 2020 1:35 AM IST
ചീ​മേ​നി: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യിലു​ള്ള മൂ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​രു​ന്നി​ന് ചീ​മേ​നി ഞ​ണ്ടാ​ടി ആ​ശ്ര​യം വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ കൈ​ത്താ​ങ്ങ്.​അം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക​ളും ചേ​ര്‍​ന്ന് സ്വ​രൂ​പി​ച്ച 2,33000 രൂ​പ പൊ​താ​വൂ​രി​ലെ ര​മ്യ-​രാ​ജേ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ര​മ്യ​യു​ടെ ചി​കി​ത്സ​യ്ക്കാ​ണ് തു​ണ​യാ​വു​ക. എ​ഡി​എം എ​ന്‍.​ദേ​വീ​ദാ​സ് തു​ക ര​മ്യ​യു​ടെ അ​ച്ഛ​ന്‍ കൃ​ഷ്ണ​ന് കൈ​മാ​റി.​കൂ​ട്ടാ​യ്മ​ അം​ഗ​ങ്ങ​ളാ​യ കെ.​ബാ​ല​ന്‍, കെ.​വി.​ബാ​ബു, കെ.​സു​രേ​ശ​ന്‍, സി.​സു​കു​മാ​ര​ന്‍, കെ. ​സ​ജീ​ഷ്, പ്രി​യേ​ഷ്, പ്ര​ഭാ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.