മ​ത്സ്യ​കൃ​ഷി​യി​ല്‍ മാ​തൃ​ക​യാ​യി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്
Monday, September 28, 2020 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടു​പ​റ​മ്പി​ല്‍ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി എ​ട്ട് മ​ത്സ്യ​ക്കു​ള​ങ്ങ​ള്‍ നി​ർ​മി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ന്‍ കു​ന്ന​ത്താ​ണ് മ​ത്സ്യ​കൃ​ഷി​യി​ല്‍ പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ക്കു​ന്ന​ത്. സ്ഥ​ലം കു​റ​വാ​യ​തു​കൊ​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കി​ട്ടാ​നു​ള്ള വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ജ​ന​പ്ര​തി​നി​ധി സ്വ​ന്തം നി​ല​യ്ക്കാ​ണ് എ​ല്ലാ കു​ള​ങ്ങ​ളും നി​ര്‍​മി​ച്ച​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

മൂ​ന്നു​വ​ര്‍​ഷം മു​മ്പ് മ​ത്സ്യ​വ്യാ​പാ​ര മേ​ഖ​ല​യി​ലെ അ​മോ​ണി​യം, ഫോ​ര്‍​മാ​ലി​ന്‍ പ്ര​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് ക​രു​ണാ​ക​ര​നെ ശു​ദ്ധ​മാ​യ മ​ത്സ്യം സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്‌​തെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ​ത്തി​ച്ച​ത്. അ​ന്ന് തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ളം നി​ര്‍​മി​ച്ചു. കീ​ച്ചേ​രി​യി​ല്‍ നി​ന്ന് ന​ട്ട​റും ആ​സാം​വാ​ള​യും കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ച്ചു. അ​വ വ​ള​ര്‍​ന്നു​വ​ന്ന​പ്പോ​ള്‍ സ്വ​ന്തം ഉ​പ​യോ​ഗം ക​ഴി​ഞ്ഞ് അ​ടു​ത്തു​ള്ള വീ​ട്ടു​കാ​ര്‍​ക്കും ന​ല്‍​കി. എ​ന്നാ​ല്‍ ഇ​വ കു​ഞ്ഞു​ങ്ങ​ളെ ഉ​ല്‍​പാ​ദി​പ്പി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ പി​ന്നീ​ട് ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് തി​ലോ​പ്പി​യ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ കൊ​ണ്ടു​വ​ന്നു. അ​വ ന​ല്ല ഫ​ലം ക​ണ്ട​തോ​ടെ ധൈ​ര്യ​മാ​യി ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം കി​ട്ടി.

ലോ​ക് ഡൗ​ണ്‍ കാ​ല​ത്താ​ണ് മ​ത്സ്യ​കൃ​ഷി വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി എ​ട്ടു മീ​ന്‍ കു​ള​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത്. ഇ​പ്പോ​ള്‍ ആ​യി​ര​ത്തോ​ളം മ​ത്സ്യ​ങ്ങ​ളും പ​തി​നാ​യി​ര​ത്തോ​ളം മീ​ന്‍​കു​ഞ്ഞു​ങ്ങ​ളും ക​രു​ണാ​ക​ര​ന്‍റെ കു​ള​ങ്ങ​ളി​ലു​ണ്ട്. മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല്പ​ന​യും ആ​രം​ഭി​ച്ചു. കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി മാ​ത്രം പ്ര​ത്യേ​കം കു​ള​ങ്ങ​ളു​ണ്ട്. ഇ​തി​ന​കം അ​യ്യാ​യി​ര​ത്തോ​ളം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​റ്റു.

ഭാ​ര്യ ര​ജി​ത​യും മ​ക്ക​ളാ​യ സോ​യ​യും ക​ണ്ണ​നും ക​രു​ണാ​ക​ര​ന്‍റെ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും ജ​നാ​രോ​ഗ്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ക​രു​ണാ​ക​ര​ന്‍ ഭ​ക്ഷ​ണ​ക്കാ​ര്യ​ത്തി​ലും കാ​ല​ങ്ങ​ളാ​യി പ്ര​ത്യേ​ക ക​രു​ത​ലു​ക​ള്‍ കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ട്. പാ​ലും പ​ഞ്ച​സാ​ര​യും ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​റി​ല്ല. രാ​ത്രി​ പ​ഴവ​ര്‍​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഭക്ഷണം.